ഐ ലീഗ് കിരീട നേട്ടത്തിൽ ഗോകുലം കേരളയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

0
90

ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്‌സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്‌സി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ഐ ലീഗ് കിരീടം ഗോകുലം സ്വന്തമാക്കിയത്.കളിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്.

ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോൾ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമിൽ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി.ഐ ലീഗിൽ ചരിത്ര നേട്ടമാണ് ഗോകുലം കേരള എഫ്‌സി സ്വന്തമാക്കിയത്.