ദേശീയ സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് : കേരളത്തിന് കിരീടം

0
159

രാജസ്ഥാനത്തിലെ ഭരത്പൂരിൽ വെച്ച് നടന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം. ഫൈനൽ മത്സരത്തിൽ അന്ധ്രാപ്രദേശിനെ 3-0 പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

പുരുഷ വിഭാ​ഗത്തിൽ കേരള ടീം മൂന്നാം സ്ഥാനം നേടി.കൊവിഡ് കാരണം കഴിഞ്ഞ വർഷം നടക്കേണ്ട സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് മാറ്റിയിരുന്നു. ഇത്തവണത്തെ ദേശീയ ചാമ്പ്യൻഷിപ്പിനോടൊപ്പം നടത്തിയ മത്സരത്തിലാണ് കേരളം ജേതാക്കളായത്.