എഐസിസി മാധ്യമ വക്താവ്‌ ഷമ മുഹമ്മദിനും ഇരട്ട വോട്ട്

0
146

എഐസിസി മാധ്യമ വക്താവ്‌ ഡോ. ഷമ മുഹമ്മദിന്‌ ഇരട്ട വോട്ട്‌. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ്‌ രണ്ട്‌ വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമ മുഹമ്മദ്‌ വിലാസത്തോടൊപ്പം പിതാവ്‌ മുഹമ്മദ്‌ കുഞ്ഞിയുടെ പേരാണ്‌ കൊടുത്തിരിക്കുന്നത്‌.

ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമ മുഹമ്മദാണ്‌. ഇവിടെ വിലാസത്തിൽ ഭർത്താവ്‌ കെ പി സോയ മുഹമ്മദിന്റെ പേരാണ്‌. ഇരട്ടവോട്ട്‌‌‌ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചോദിച്ചു.

ജില്ലയിൽ ഇത്തരത്തിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ്‌ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേർത്തതിന്റെ വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.