ഐഎഎസുകാർ പഠിക്കേണ്ടത് വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല; നുണപ്രചാരണങ്ങളിൽ ജാ​ഗ്രതയോടെയിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ.

0
62

മത്സ്യതൊഴിലാളി മേഖലയിൽ എൽഡിഎഫിന് ലഭിച്ച വലിയ സ്വീകാര്യത ഇല്ലാതാക്കാൻ ദല്ലാളുമാരെ ഇറക്കി ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗൂഢാലോചനയുടെ ഭാഗമായി ചില കേന്ദ്രങ്ങൾ ഇപ്പോൾ കുപ്രചരണം നടത്തുന്നു. ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ വിദേശ ട്രോളറുകൾ പാടില്ലെന്നത് രാജ്യത്ത് എൽ ഡി എഫ് കൈക്കൊള്ളുന്ന നിലപാടാണ്. ചില ഉദ്യോ​ഗസ്ഥരും ഈ ​ഗുഢാലോചനയുടെ ഭാ​ഗമാണ്. വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടത്. അതിന് കൃത്യമായ ചട്ടങ്ങൾ ഇല്ലേ. ഇപ്പോൾ മെസേജുകൾ അയച്ച ആൾ തന്നെ ചില കാര്യങ്ങൾ പറയുകയാണ്. ആഴക്കടൽ മത്സ്യബന്ധന വിവാദം ബോധപൂർവം സൃഷ്ടിക്കുകയാണ്. ഇത്തരത്തിൽ വലിയ തോതിൽ നുണ പ്രചരിപ്പിക്കുന്ന സംഘം സജീവമാണ്. ഇങ്ങനെ നുണപ്രചാരണം നടത്തുമ്പോൾ നാം ജാഗ്രതയോടെ ഇരിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ സംഭവിച്ചതെന്താ ആഴക്കടൽ മത്സ്യബന്ധനത്തിൻ്റെ പേരിൽ ചില കമ്പനികൾ വരികയാണ്. കമ്പനി എന്നതൊക്കെ വെറും പേരാണ്, ഇത്തരത്തിൽ ഒരു കമ്പനി ഉണ്ടാക്കി ഇങ്ങോട്ട് വരികയാണ്. ഇവരുടെ സാമ്പത്തിക സ്ഥിതിയൊക്കെ ഒരു തട്ടിക്കൂട്ടാണ് വ്യക്തം. ഇവരാണ് ഇപ്പോൾ ആഴക്കടൽ മത്സ്യബന്ധനത്തിൻ്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത്. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനയിലും വിവാദത്തിലും പ്രതിപക്ഷ നേതാവിൻ്റെ ചിലരും ഉണ്ട്. ഇപ്പോൾ ഉള്ളവരും ഉണ്ട്. നേരത്തെ ഉണ്ടായിരുന്നവരും ഉണ്ട്. വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടത്.

ചില ഗൂഢാലോചനയുടെ ഭാഗമായാണ് ചില ഉദ്യോഗസ്ഥർ മെസേജുകൾ അയക്കുന്നത്. എത്ര വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞ കാര്യത്തിൽ നടപടിക്രമങ്ങൾ ഉണ്ടാക്കിയെന്ന ധാരണ പരത്താനാണ് ഇത്തരത്തിൽ മെസേജുകൾ അയക്കുന്നത്. വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടത്. അതിന് കൃത്യമായ ചട്ടങ്ങൾ ഇല്ലേ. ഇപ്പോൾ മെസേജുകൾ അയച്ച ആൾ തന്നെ ചില കാര്യങ്ങൾ പറയുകയാണ്. ആഴക്കടൽ മത്സ്യബന്ധന വിവാദം ബോധപൂർവം സൃഷ്ടിക്കുകയാണ്.
ഇത്തരത്തിൽ വലിയ തോതിൽ നുണ പ്രചരിപ്പിക്കുന്ന സംഘം സജീവമാണ്. ഇങ്ങനെ നുണപ്രചാരണം നടത്തുമ്പോൾ നാം ജാഗ്രതയോടെ ഇരിക്കണം. നുണപ്രചാരണം വഴി എൽ ഡി എഫിൻ്റെ ജനകീയ വിശ്വാസം തകർക്കാമെന്നാണ് ഇക്കുട്ടർ കരുതുന്നത്. എന്നാൽ കേരളത്തിലെ മത്സ്യതൊഴിൽ മേഖലയടക്കമുള്ള ജനസമൂഹം ഈ നുണപ്രചാരണം കൃത്യമായി തിരിച്ചറിയുന്നുണ്ട്. അത് മനസിലാകുന്നത് നല്ലതാണ്.
കേരളത്തെ ഒരു നവകേരളമാക്കി, ലോകത്തെ വികസിത സംസ്ഥാനമാക്കി മാറ്റിയെടുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഇടതു പക്ഷത്തിനൊപ്പം നിൽക്കണം.

ഇതിൽ കേരളീയ സമൂഹം സന്തുഷ്ടരാണ്. ഇതിനെ നേരിടാൻ കഴിയാതെ വന്നപ്പോൾ പ്രതിപക്ഷം വലിയ തോതിൽ നുണ പ്രചരണം നടത്തുന്നു.
പ്രതിസന്ധികൾ അനവധി നേരിടേണ്ടി വന്നിട്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനായി. ഇത്തവണ തെരഞ്ഞെടുപ്പിൽ അവിശുദ്ധമായ ചില അടിയൊഴുക്കുകൾക്ക് നീക്കം നടത്തുന്നു. നാടിന്റെ വികസനത്തെ എതിർക്കുന്ന നിലപാടല്ലേ അവർ കൈക്കൊള്ളുന്നത്.
കോൺഗ്രസും ബിജെപിയും എന്താണിപ്പോൾ ചെയ്യുന്നത്. ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു എല്ലാവരും ധരിച്ചുവെച്ചത്. ഇപ്പോൾ എന്തായി.
അസാധ്യമെന്ന് കരുതിയ പലതും എൽ ഡി എഫ് നടപ്പാക്കിയില്ലേ. സ്‌കൂളുകളും ആശുപത്രികളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് വളർന്നു.
പ്രളയഘട്ടത്തിൽ നമ്മുടെ പ്രതിപക്ഷം സ്വീകരിച്ച സമീപനം എന്താണ്. ദുരന്തം ഉണ്ടായ ഘട്ടത്തിൽ പ്രതിപക്ഷത്തേയും കൂട്ടിയാണ് ദുരിത ബാധിത മേഖലകളിൽ സന്ദർശനം നടത്തിയത്. അപകട സമയങ്ങളിൽ നാടൊന്നാകെ ഒന്നിച്ചു നിൽക്കുന്നുവെന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമിച്ചത്. എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട് കൈക്കൊള്ളുന്നത്. എന്നാൽ പ്രതിപക്ഷം എന്താണ് സ്വീകരിച്ച നിലപാട്. നാടും നാട്ടുകാർ ഒന്നടങ്കം എൽ ഡി എഫിനൊപ്പം സർക്കാരിനൊപ്പം അണിനിരന്നു. അങ്ങനെ ഈ ദുരിതങ്ങളെ അതിജീവിക്കാൻ നമുക്കായി.- മുഖ്യമന്ത്രി പറഞ്ഞു.