‘തുടർഭരണം വരണമെന്നത് ജനങ്ങളുടെ ആവശ്യം’ എ കെ ആന്‍റണിയ്ക്ക് മറുപടിയുമായി യെച്ചൂരി

0
75

കേരളത്തിൽ എൽഡിഎഫ് തുടർന്നാൽ സർവനാശമാണെന്ന രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ എകെ ആൻറണിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളത്തിൽ ഇടതുപക്ഷം വരണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും എകെ ആൻറണിക്ക് അഭിപ്രായങ്ങളുണ്ടാവാം എന്നാൽ ജനങ്ങളുടെ അഭിപ്രായം അതിനെതിരാണെന്നും യെച്ചൂരി പറഞ്ഞു.സിപിഐഎം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ആൻറണിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

എൽഡിഎഫിന്‌ ഭരണത്തുടർച്ച ഉറപ്പാണെന്ന്‌ വന്നതോടെ ‘സർവനാശ സിദ്ധാന്ത’വുമായി മുൻമുഖ്യമന്ത്രി എകെ ആന്റണി രംഗത്ത് എത്തിയത്. പ്രളയം, കോവിഡ്‌ തുടങ്ങി ദുരന്തകാലത്തൊന്നും തിരിഞ്ഞുനോക്കാത്ത ആന്റണി, യുഡിഎഫിന്‌ ജീവവായു നൽകാനുള്ള വൃഥാശ്രമവുമായാണ്‌ എത്തിയിരിക്കുന്നത്‌‌.

എൽഡിഎഫ്‌ തുടർന്നാൽ ‘സർവനാശം’ എന്ന്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ വാർത്താ സമ്മേളനത്തിൽ ആന്റണി പറഞ്ഞത്‌ യുഡിഎഫ്‌ അടിത്തറയിളകിയതിന്റെ പരിഭ്രാന്തിയാണ്‌ ഇത്.