BREAKING “രാമക്ഷേത്ര നിർമ്മാണത്തിൽ മുസ്ലിമുകൾക്ക് പോലും എതിർപ്പില്ല”ആർ എസ് എസ്സിനെ ന്യായീകരിച്ച് ആന്റണി

0
80

-അനിരുദ്ധ് പി.കെ.-

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് മുസ്ലിമുകൾക്ക് പോലും എതിർപ്പില്ല എന്നായിരുന്നു കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ എ കെ ആന്റണിയുടെ ന്യായീകരണം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആന്റണി നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി. അയോദ്ധ്യ വിധിയിൽ ജനാധിപത്യ മതേതര വാദികളായ മുഴുവൻ മനുഷ്യരും അതൃപ്തി പ്രകടപ്പിച്ചിരുന്നു.

വസ്തുതകളെയും ചരിത്ര സത്യങ്ങളെയും മാറ്റി നിർത്തിയാണ് രാഷ്ട്രീയ സ്വാധീനത്തിൽ സുപ്രീം കോടതി വിധിയുണ്ടായത് എന്നായിരുന്നു വിധിയോടുള്ള പ്രതികരണം.

ഈ പ്രതികരണങ്ങളെപ്പോലും നിസ്സാരവത്കരിക്കുന്ന നിലപാടാണ് ആന്റണിയുടേത്. ഹിന്ദുരാഷ്ട്രത്തിന്റെ ആദ്യപടിയായി ആർ എസ് എസ് കാണുന്ന രാമക്ഷേത്ര നിർമ്മാണത്തെയാണ് ആന്റണി ന്യായീകരിച്ചത്.

ശബരിമല വിഷയത്തിൽ ആചാര സംരക്ഷണ നിയമം കൊണ്ട് വരുമെന്ന് പറയുന്ന കോഗ്രസിന്റെ ദേശിയ നേതാവാണ് അയോധ്യയിലെ രാക്ഷേത്ര നിർമാണത്തിൽ എതിർപ്പില്ല എന്ന് നിലപാട് സ്വീകരിക്കുന്നത്.രാജ്യത്തിന്റെ മതേതര മനസിലേറ്റ മുറിവാണ് ബാബരി മസ്ജിദിൽ സംഘപരിവാർ നടത്തിയ അക്രമം.

രാമക്ഷേത്ര നിർമാണത്തിന് അധികാരമുപയോഗിച്ച് കോടതി വഴി വിധി നേടിയത് മോദി സർക്കാരിന്റെ കാലത്താണ്, രാജ്യത്തിന്റെ മതേതരത്വവും സമാധാന അന്തരീക്ഷവും കാത്ത് സൂക്ഷിക്കാൻ ന്യൂന പക്ഷ സമുദായങ്ങൾ കാണിച്ച സഹിഷ്ണുതയെകൂടി അപമാനിക്കുകയാണ് എ.കെ. ആന്റണി ചെയ്തത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുൾപ്പടെ രാമക്ഷേത്ര നിർമാണത്തിന് പണം സംഭാവനയായി നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം ചർച്ചയാകുന്നത്.

കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പും, പൗരത്വ നിയമ ഭേദഗതി നിയമത്തിൽ കോൺഗ്രസ്സിന്റെ അപകടകരമായ മൗനവും എന്തിന്റെ സൂചനയാണ് എന്ന് കൂടി വ്യക്തമാക്കുന്നതാണ് ആന്റണിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്റണി നടത്തിയ പ്രസ്താവന വിവാദമാകുകയാണ്