ഭരണ തുടർച്ച നാടിന്റെ വളർച്ചയ്ക്ക്, ലീഗ് മുസ്ലീം സമുദായത്തെ വിഭജിച്ചു: എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട്  

0
218

തെരഞ്ഞെടുപ്പിലൂടെ സർക്കാർ മാറിവരണം എന്നത് നിർബന്ധമുള്ള കാര്യമല്ല. ഭരണ തുടർച്ച നാടിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും സർക്കാരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കേരളത്തിന്റെ വികസനത്തിന് തുടർഭരണം ആവശ്യമാണെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുൾ ഹക്കീം അസ്ഹരി.

മുസ്ലീം ലീഗ് മുസ്ലീം വിഭാഗത്തെയാകെ പ്രതിനിധീകരിക്കുന്ന സംഘടനയല്ലെന്നും ലീഗ് മുസ്ലീം വിഭാഗത്തെ വിഭജിക്കുകയാണ് ചെയ്തതെന്നും എസ് വൈഎസ് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

ലീഗ് പ്രതിനിധീകരിക്കുന്നത് ഒരു വിഭാഗത്തെ മാത്രമാണെന്നും ഭരണം ലഭിക്കുമ്പോൾ ഹജ്ജ് ഉൾപ്പെടെയുല്‌ള വകുപ്പുകൾ ഇവർക്ക് നൽകുന്ന യുഡിഎഫ് രീതി ഗുണകരമല്ലെന്നും എപി അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.