കിഫ്ബിക്കെതിരെ കേസെടുത്താല്‍ അപ്പോള്‍ കാണാം ; സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമം: തോമസ് ഐസക്ക്

0
83

കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ശ്രമം. മാധ്യമങ്ങളെ അറിയിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നത്. പാസ്‌വേര്‍ഡ് തരാമെന്ന് പറഞ്ഞു, സമയമെടുത്തും രേഖകളും കണക്കും പരിശോധിക്കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പോര ആളെ കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമച്ചിതെന്നും മന്ത്രി പറഞ്ഞു.

ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമാണ് കിഫ്ബി പ്രവര്‍ത്തിച്ചത്. നിയമപരമായി കരാറുകാര്‍ നികുതി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കിഫ്ബിയല്ല. കോണ്‍ട്രാക്റ്ററുടെ അക്കൗണ്ടിലേക്കാണ് കരാര്‍ തുക കൈമാറുന്നത്.

73 കോടി രൂപ ഇന്‍കം ടാക്സ് റിഡക്ഷനായി വിവിധ എസ്.പി.വിക്ക് നല്‍കിയിട്ടുണ്ട്.
ഈ കാര്യങ്ങള്‍ അദായ നികുതി വകുപ്പിനെ രേഖാമുലം അറിയിച്ചിട്ടുണ്ട്. കാശ് വാങ്ങി പോക്കറ്റില്‍ വച്ചിട്ടാണ് ആദായ നികുതി പരിശോധനയ്ക്ക് വരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത് അവസാനത്തേതാണെന്ന് കരുതുന്നില്ല. ഈസ്റ്ററിനു മുന്‍പ് ഇ.ഡിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. കിഫ്ബിക്കെതിരെ കേസെടുത്താല്‍ അപ്പോള്‍ കാണാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിയുടെ ആവശ്യപ്പെട്ട രേഖയെല്ലാം കൊടുത്തിരുന്നു. ഇനിയും ആവശ്യമുള്ളത് തരാം. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ പാസ്‌വേഡ് തരാം. ഓഫീസിലിരുന്നു പരിശോധിച്ചോട്ടെ. എന്നാല്‍ ഈ ഐആര്‍എസ്‌കാര്‍ക്ക് അതുപോരാ. സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. കിഫ്ബിയെ ഉടച്ച് വാര്‍ക്കുമെന്ന് യുഡിഎഫ് പറയുന്നു. ഉടയ്ക്കുന്നതിന് മുമ്പ് വാര്‍ക്കുന്നതെങ്ങനെയെന്ന് പറയണമെന്നും മന്ത്രി പറഞ്ഞു.