രാജ്യത്ത് ആശങ്കയായി കോവിഡ് രണ്ടാം തരംഗം

0
87

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 53,952 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.ആശങ്കാജനകമായാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ദ്ധന ഉണ്ടാകുന്നത് കഴിഞ്ഞ ദിവസം രാജ്യത്ത് 59,118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 5 മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, കര്‍ണാടക, സംസ്ഥാനങ്ങളാണ് രോഗവ്യാപനം രൂക്ഷമായി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും ആശങ്ക ജനകമായ സാഹചര്യം നിലനില്‍ക്കുന്നത്.

35,992 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനഗങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. മഹാരാഷ്ട്രയിലെ ബീഡ്, പാര്‍ബാനി ജില്ലകളില്‍ ലോക്ഡൗന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബീഡില്‍ ഏപ്രില്‍ 4 വരെയാണ് ലോക്ഡൗന്‍. അതേ സമയം പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാങ്ങളില്‍ രാത്രി കര്‍ഫ്യൂ തുടരുന്നുണ്ട്. പഞ്ചാബില്‍ പഞ്ചാബിലും ഛത്തീസ്ഗഡിലും പാര്‍ക്കുകളും, മ്യൂസിയങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേരളം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.