കോണ്‍ഗ്രസ് വിട്ട പി എം സുരേഷ് ബാബു എന്‍സിപിയിലേക്ക്, പിസി ചാക്കോയുമായി ചര്‍ച്ച നടത്തി

0
105

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി എം സുരേഷ് ബാബു എന്‍സിപിയില്‍ ചേരും. പിസി ചാക്കോയുമായി പിഎം സുരേഷ് ബാബു ചര്‍ച്ച നടത്തി.

പിസി ചാക്കോയ്ക്കും റോസക്കുട്ടി ടീച്ചര്‍ക്കും പിന്നാലെ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന പിഎം സുരേഷ് ബാബുവിന്‍റെ രാജി കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

നേതൃത്വത്തിന്‍റെ പ്രവൃത്തിയില്‍ അസംതൃപ്തരായ പ്രവര്‍ത്തകരെയും നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് സുരേഷ് ബാബു ഉള്‍പ്പെടെ പാര്‍ട്ടിവിട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

നേരത്തെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോയുമായി പിഎം സുരേഷ്ബാബുവുമായി ചര്‍ച്ച നടത്തി. എന്‍സിപിയില്‍ ചേര്‍ന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പിഎം സുരേഷ് ബാബു പ്രതികരിച്ചു.

29 ന് എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹവുമായി കൂടിക്കാ‍ഴ്ച നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.