കടലിന്റെ മക്കളുടെ സർക്കാരെന്ന് മൽസ്യത്തൊഴിലാളികൾ , കൊയിലാണ്ടി ഹാർബർ പൂർത്തീകരിച്ച് എൽഡിഎഫ്‌

0
90

കടലിന്റെ മക്കളെ മനസ്സിലാക്കിയവരാണ് സംസ്ഥാന സർക്കാരെന്ന് മൽസ്യത്തൊഴിലാളികൾ. കൊയിലാണ്ടിഹാർബർ പൂർത്തീകരിച്ച എൽഡിഎഫ്‌ സർക്കാരിന്റെ നന്മയെക്കുറിച്ചാണ് മത്സ്യത്തൊഴിലാളികളായ കൊല്ലത്തെ ബാബുവും പയ്യോളിയിലെ കബീറുമെല്ലാം സംസാരിക്കുന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് പ്രദേശത്തിന്റെ സ്വപ്ന പദ്ധതിയായ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചത്.

ഹാർബർ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കിലോമീറ്ററുകൾ താണ്ടി ചോമ്പാലിലും പുതിയാപ്പയിലും കടലിലിറങ്ങേണ്ടുന്ന അവസ്ഥയിൽ നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾക്കാണ് മോചനം ലഭിച്ചത്. 1996ലാണ് കൊയിലാണ്ടി ഹാർബറിനായി എംഎൽഎയായിരുന്ന പി വിശ്വൻ ചെയർമാനായി ഹാർബർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്.

1999ൽ ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണൻ ഇടപെട്ട്‌ 2000 ത്തിലെ ബജറ്റിൽ ഹാർബറിനെ കുറിച്ച് പഠിക്കാൻ പത്തുലക്ഷം രൂപ അനുവദിച്ചു‌. തുടർന്ന്‌ വന്ന യുഡിഎഫ്‌ സർക്കാർ ഹാർബറിനെ അവഗണിച്ചു. മന്ത്രിയായിരുന്ന ശങ്കരനായിരുന്നു അന്നത്തെ കൊയിലാണ്ടി എംഎൽഎ.

2006ൽ വി എസ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വീണ്ടും തീരദേശം ഉണരുന്നത്. ആദ്യ ബജറ്റിൽ 34 കോടി രൂപ അനുവദിച്ചു. 2006 ഡിസംബർ 17ന് തറക്കല്ലിട്ടു. 2007 ഒക്ടോബർ മൂന്നിന് പ്രവൃത്തി ആരംഭിച്ചു. രണ്ടു വർഷംകൊണ്ട് പ്രവൃത്തിയുടെ മുന്നിൽ രണ്ടുഭാഗവും തീർത്തു.

എന്നാൽ, യുഡിഎഫ് ഭരണകാലത്ത്‌ വീണ്ടും പ്രവൃത്തി ഇഴഞ്ഞു. തുടർന്ന് വന്ന പിണറായി സർക്കാരും കെ ദാസൻ എംഎൽഎയും നാലു വർഷക്കാലം നടത്തിയ നിരന്തര ഇടപെടലാണ് പ്രവൃത്തി പൂർത്തീകരണത്തിലേക്കെത്തിച്ചത്.

വടക്കുഭാഗത്ത് 1600 മീറ്ററും തെക്കുഭാഗത്ത് 915 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമിച്ചു. 180 മീറ്റർ നീളമുള്ള വാർഫ്, 5000 ചതുരശ്ര അടിയുള്ള ലേലപ്പുര, മലിനജല ശുദ്ധീകരണ പ്ലാന്റ്‌, റോഡുകൾ, കാന്റീൻ, പാർക്കിങ്‌ കേന്ദ്രങ്ങൾ എന്നിവയും നിർമിച്ചിട്ടുണ്ട്. പുതിയാപ്പ ഹാർബറിനേക്കാൾ രണ്ടര ഇരട്ടിയും ചോമ്പാൽ ഹാർബറിനേക്കാൾ മൂന്നര ഇരട്ടിയും വലിപ്പമേറിയതാണ് കൊയിലാണ്ടി ഹാർബർ.

ആയിരത്തിരുന്നൂറോളം ബോട്ടുകൾക്ക് നങ്കൂരമിടാം. പ്രതിവർഷം പതിനായിരം ടൺ അധിക മത്സ്യ ഉൽപ്പാദനം നടക്കും. പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനം നടക്കുമെന്നതിനാൽ വർഷം 50 അധിക ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും. 63.78 കോടി രൂപയാണ് പദ്ധതി