‘കേരളത്തിൽ പൗരത്വനിയമം നടപ്പാക്കാനാകുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം’; അമിത് ഷാ

0
86

കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമബംഗാളിൽ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. പൗരത്വനിയമം നടപ്പാക്കാനാകുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനം മാറ്റം തീരുമാനിച്ചുകഴിഞ്ഞു,’ ഷാ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.