മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദറാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.കേസ് റദ്ദാക്കാത്ത പക്ഷം കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ഹര്‍ജിക്കാരന്‍.എന്‍ഫോഴ്‌സ്‌മെന്റ് പ്രോസിക്യുട്ടര്‍ വഴി നേരിട്ടല്ല ഹര്‍ജി നല്‍കിയിട്ടുള്ളത് .സ്വകാര്യ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് കേസെന്നും കള്ളക്കടത്തിലെ പ്രതിയും മുഖ്യ സൂത്രധാരനായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്തിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെഎന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.