കെ സി റോസക്കുട്ടി സിപിഐഎമ്മിനൊപ്പം, എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും

0
123

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച റോസകുട്ടി ടീച്ചർ സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കും. കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്നു റോസകുട്ടി ടീച്ചർ.കോൺഗ്രസിലെ സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.
സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. ബത്തേരി സ്ഥാനാർത്ഥിയും വീട്ടിലെത്തി സ്വാഗതം ചെയ്തു. എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു.

എല്ലാ പാർട്ടി പദവികളും, പാർട്ടി അംഗത്വവും റോസകുട്ടി ടീച്ചർ രാജിവച്ചു. കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി.

നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.