ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് കൈ​വ​ശം സൂക്ഷിക്കുന്നവർക്കെതിരെ കർശന ന​ട​പ​ടി

0
56

വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ മു​മ്പ് ​ താ​മ​സി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ളി​ല്‍ വെച്ച്‌ പേ​രു​ചേ​ര്‍ത്ത് കൈ​വ​ശംവെ​ച്ചു​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡിൻറെ വി​വ​രം മ​റ​ച്ചുവെച്ച്‌ വീ​ണ്ടും കാര്‍ഡ് സ്വീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​വ​ര്‍ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ എ​ച്ച്‌. ദി​നേ​ശ​ന്‍.

ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ പേ​രു​ചേ​ര്‍ക്കു​ന്ന​തും ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ വീ​ണ്ടും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തും ശി​ക്ഷാ​ര്‍ഹ​മാ​യ കു​റ്റ​മാ​ണ്.മ​റ്റി​ട​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് നി​ല​വി​ലെ ആ​ളു​ക​ളും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് കൈ​വ​ശം ​െവ​ച്ചി​രി​ക്കു​ന്ന​വ​രും അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഓ​ഫി​സി​ലെ​ത്തി പ​ഴ​യ കാ​ര്‍ഡ് തി​രി​കെ​ന​ല്‍​ക​ണം. വീ​ഴ്ച​ക​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും.