ദേശീയ ചലച്ചിത്ര പുരസ്‌കാരം: ‘മരക്കാര്‍’ മികച്ച ചിത്രം; കങ്കണ നടി, നടൻമാർ ധനുഷും മനോജ് വാജ്പെ‍യിയും

0
26

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ സിനിമാ പുരസ്കാരം കള്ളനോട്ടം എന്ന ചിത്രത്തിന്. രാഹുൽ റിജി നായർ ആണ് ഹിത്രത്തിൻ്റെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലിജോ ജോസഫ്, സുജിത്ത് വാര്യർ എന്നിവർ ചേർന്ന് സിനിമ നിർമിച്ചിരിക്കുന്നു. ടോബിൻ തോമസ് ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റും നിർവഹിച്ചിരിക്കുന്നു.

മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാവർമ്മയ്ക്ക് ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന പാട്ടിനാണ് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിന് ജൂറി പ്രത്യേക പരാമർശം ലഭിച്ചു.

ജല്ലിക്കട്ട് എന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച നവാഗത സംവിധായകൻ ഹെലൻ എന്ന ചിത്രം ഒരുക്കിയ ആർജെ മാത്തുക്കുട്ടിയ്ക്ക് ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, സ്പെഷ്യൽ എഫക്ട് എന്നീ പുരസ്കാരങ്ങളും മരക്കാർ സ്വന്തമാക്കി.

മലയാളത്തിൽ നിന്നും 65 സിനിമകളാണ് മത്സരത്തിൽ പങ്കെടുത്തത്.ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമറൗണ്ടിലെത്തിയിരുന്നത്.

  • മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
  • മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) – ഒരു പാതിര സ്വപ്‌നം പോലെ, ശരൺ വേണുഗോപാൽ
  • പ്രത്യേക ജൂറി പരാമർശം- ബിരിയാണി
  • സ്‌പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ
  • മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ
  • മികച്ച മലയാള ചിത്രം- കള്ളനോട്ടം
  • മികച്ച തമിഴ്ചിത്രം- അസുരൻ
  • മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
  • മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി
  • മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ
  • മികച്ച സഹനടൻ- വിജയ് സേതുപതി
  • മികച്ച നടി- കങ്കണ റണാവത്ത്
  • മികച്ച നടൻ- മനോജ് വാജ്‌പേയി, ധനുഷ്‌
  • മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം