നേമത്ത് വോട്ട് കച്ചവടം നടന്നു,കെ.മുരളീധരന് ഇക്കാര്യം അറിയാമായിരുന്നു : യു ഡി എഫ് മുൻ സ്ഥാനാർത്ഥി

0
52

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി സുരേന്ദ്രന്‍ പിള്ള. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ കോണ്‍ഗ്രസ് നടപടി പോലും സ്വീകരിച്ചില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. ഈ വസ്തുത നേരത്തെ ബി ജെ പി സ്ഥാനാർത്ഥിയും നേമം മണ്ഡലം എം എൽ എ യുമായിരുന്ന ഒ രാജഗോപാലും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വോട്ടുകൾ ലഭിച്ചതാണ് ജയിച്ചതെന്നായിരുന്നു രാജഗോപാലിന്റെ വെളിപ്പെടുത്തൽ.

വട്ടിയൂര്‍ക്കാവിലും വോട്ടുകച്ചവടം നടന്നതായി കെ മുരളീധരന്‍ തന്നോട് പറഞ്ഞിരുന്നു. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.