യു ഡി എഫിന് വേണ്ടിയുള്ള ഇലക്ഷൻ പ്രചാരണം മനോരമ തുടരുന്നു

0
96

യു ഡി എഫിന് വേണ്ടിയുള്ള ഇലക്ഷൻ പ്രചാരണം മനോരമ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം ലേഖകൻ ആയിരുന്നുവെങ്കിൽ ഇന്ന് ലേഖിക, അത്രയേ ഉള്ളൂ വ്യതാസം. അഞ്ചു വർഷത്തിനിടെ വെറും 95196 നിയമങ്ങൾ മാത്രമേ നടത്തിയുള്ളൂ എന്നാണ് ഷാജിർ ഖാന് ലഭിച്ച വിവരാവാകാശ രേഖ ഉദ്ധരിച്ച് മനോരമ വാദിക്കുന്നത്. ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞ ഒന്നര ലക്ഷത്തിന്റെ കണക്കുമായി മാച്ച് ചെയ്യുന്നില്ല എന്നതാണ് വാദത്തിന്റെ അടിസ്ഥാനം

ലേഖിക വ്യക്തമായി വിവരാവകാശ രേഖ വായിച്ചില്ല അല്ലെങ്കിൽ കാര്യങ്ങൾ ശരിക്കു മനസ്സിലാക്കിയില്ല എന്ന് വ്യക്തം .അതിൽ കൊടുത്ത വിവരം ജൂൺ1, 2016 മുതൽ ഫെബ്രുവരി 10 2021 വരെ സ്പാർക് സോഫ്ട്‍വെയറിൽ എടുത്ത എയ്ഡഡ് സ്‌കൂൾ ഉൾപ്പെടെയുള്ള എംപ്ലോയ്‌മെന്റ് നമ്പർ 1,09,585 . മുഖ്യമന്ത്രി പറഞ്ഞ കണക്ക് എന്ന് മനോരമ പറയുന്ന കണക്കുമായുള്ള വ്യത്യാസം 41,928. അപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത് കള്ളം തന്നെ ..അല്ലേ?

പ്രിയപ്പെട്ട ഷാജിർ ഖാൻ, മനോരമ ലേഖിക..സ്പാർക് എന്ന സംവിധാനം വഴി ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്‌കൂൾ കോളേജ് ജീവനക്കാർക്കും മാത്രമാണ്.എന്നാൽ സർക്കാർ ജീവനക്കാർക്ക് പുറമെ കെ എസ് ആർ ടി സി ,വാട്ടർ അതോറിറ്റി ,കെ എസ് ഇ ബി മുതലായ ഏകദേശം അൻപതോളം പൊതുമേഖലാ സ്ഥാപനങ്ങളും, സർവ്വകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ ഉൾപ്പെടെ അറുപതോളം ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങളും പി എസ് സി വഴിയാണ് നിയമനം നൽകുന്നത്. അങ്ങനെ നിയമനം കിട്ടിയവരുടെ എണ്ണം ഒരിക്കലും സ്പാർക് വഴി ലഭിക്കില്ല, കാരണം നേരത്തെ പറഞ്ഞു.

സർക്കാർ ജീവനക്കാർ പൊതുമേഖലാ ഗ്രാന്റ് ഇൻ എയിഡ് എയ്ഡഡ് സ്‌ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ആകെ കണക്കാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്ന ഈ 151513. ഇനി പി.എസ്.സി യിൽ നിന്ന് വിവരാവകാശം എടുത്താണ് ഈ വാർത്ത സൃഷ്ടിച്ചതെങ്കിൽ വാർത്തയ്ക്കു എന്തെങ്കിലും അടിസ്ഥാനം ഉണ്ടായേനെ . അപ്പോൾ നാളത്തെ കുത്തിത്തിരിപ്പിനായി കട്ട വെയ്റ്റിംഗ്.