വടകരയിലെ കോൺഗ്രസ് വാദം പൊളിയുന്നു, കോ ലീ ബി സഖ്യം ശരി വെച്ച് കോൺഗ്രസ് നേതാവ്

0
69

 

വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ.കേരളത്തിൽ കോ ലീ ബി സഖ്യം ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്ന് യു ഡി എഫ്, ബി ജെ പി നേതാക്കൾ പരസ്യമായി സമ്മതിച്ചതിന് പിന്നാലെയാണ് സഖ്യം പ്രവർത്തിച്ച മുൻകാല തെരഞ്ഞെടുപ്പുകളും ചർച്ചയാകുന്നത്.വടകരയിലെ അവിശുദ്ധ കോ ലീ ബി സഖ്യം രാജീവ് ഗാന്ധിയുടെ അറിവോടെയാണെന്ന ഗുരുതര വെളിപ്പെടുത്തലാണ് ഇപ്പോൾ കെ.പി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി എല്ലാവരും പിന്തുണച്ച് എം.രത്നസിങ്ങിനെ വടകരയില്‍ മത്സരത്തിന് ഇറക്കുമ്പോള്‍ ബിജെപിക്ക് അതൊരു പരീക്ഷണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊന്ന് ലക്ഷ്യമിട്ടു. 1971 മുതല്‍ തുടരെ അഞ്ചുതവണ ജയിച്ച് മണ്ഡലം കുത്തകയാക്കിയ കെ.പി.ഉണ്ണികൃഷ്ണനെ കെട്ടുകെട്ടിക്കുക. എന്നാല്‍ ഈ വിചിത്രസഖ്യത്തെ തോല്‍പിച്ച് 17,000 ലധികം ഭൂരിപക്ഷത്തില്‍ വടകര വീണ്ടും ഉണ്ണികൃഷ്ണനെ പാര്‍ലമെന്റില്‍ അയച്ചു.

രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്‌ലിം ലീഗുമായി ചേര്‍ന്നുള്ള പരീക്ഷണത്തിന് കെ.കരുണാകരന്‍ അരങ്ങൊരുക്കിയത്. അഞ്ചുവട്ടം ജയിച്ച താന്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ബിജെപിക്കാര്‍ ഇപ്പോള്‍ പറയുന്നത് പോലെ വെറും പ്രാദേശിക ധാരണ ആയിരുന്നില്ലെന്നും കെ.പി.ഉണ്ണികൃഷ്‌ണൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.