കേരളം പൗരത്വഭേദഗതി പ്രമേയം പാസാക്കിയതിൽ എന്താണ്‌ തെറ്റെന്ന്‌ സുപ്രീംകോടതി

0
108

പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ കേരളനിയമസഭ‌ ‌പ്രമേയം പാസാക്കിയതിൽ എന്താണ്‌ തെറ്റെന്ന്‌ സുപ്രീംകോടതി. ‘കേരള നിയമസഭയ്‌ക്ക്‌ എന്തുകൊണ്ട്‌ അങ്ങനെ പ്രമേയം പാസാക്കിക്കൂടാ?. ‌നിയമസഭയിലെ അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആ പ്രമേയം പാസാക്കിയത്‌.

പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന്‌ പ്രമേയത്തിലൂടെ അവർ പാർലമെന്റിനോട്‌ അഭ്യർഥിക്കുകയാണ് ചെയ്‌തത്‌. നിയമസഭയുടെ പൊതുഅഭിപ്രായം പ്രമേയത്തിലൂടെ രേഖപ്പെടുത്തിയെന്ന്‌ കേന്ദ്ര നിയമങ്ങൾക്ക്‌ എതിരെ നിയമസഭ പ്രമേയം പാസാക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ ഹർജി നൽകിയ സമതാ ആന്ദോളൻ സമിതിയോടായിരുന്നു ചീഫ്‌ജസ്‌റ്റിസിന്റെ ചോദ്യം.

കേരളം പൗരത്വ ഭേദഗതി നിയമത്തിന്‌ എതിരെ പ്രമേയം പാസാക്കിയത്‌ സംഘടനയുടെ അഭിഭാഷക സൗമ്യ ചക്രവർത്തി ചൂണ്ടിക്കാട്ടി. അവർക്ക്‌ അഭിപ്രായം രേഖപ്പെടുത്താൻ പാടില്ലേ? ’–- എന്ന്‌ കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അഭിഭാഷക പറഞ്ഞു. ‘സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടന്ന് നിങ്ങൾക്ക്‌ എങ്ങനെ പറയാൻ കഴിയും?’എന്ന്‌ കോടതി തിരിച്ചുചോദിച്ചു. ‘കൂടുതൽ പ്രശ്‌നം ഉണ്ടാക്കാനല്ല, ഉള്ള പ്രശ്‌നം പരിഹരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ചീഫ്‌ജസ്റ്റിസ്‌ പറഞ്ഞു.