സന്ദീപ് വചസ്പതിയുടേത് തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

0
99

ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി കയറിയ സംഭവം സമാധാന പരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമാന്തരീക്ഷം സൃഷ്ടിക്കാൻ ഉള്ള ഇത്തരം നീക്കങ്ങൾ ആവർത്തിച്ചേക്കാം എന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനു വേണ്ടി പൊരുതി മരിച്ച പുന്നപ്ര – വയലാർ രണധീരർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ ബിജെപി സ്ഥാനാർത്ഥിയും കൂട്ടരും അതിക്രമിച്ച് കടക്കുകയും പുഷ്പാർച്ചന നടത്തുകയുമായിരുന്നു. തെരഞ്ഞെടുപ്പിൽ കെട്ടി വച്ച കാശുകിട്ടില്ലന്ന് ബോധ്യമായപ്പോൾ നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ഗൂഢനീക്കമാണ് ബിജെപി നടത്തിയത്.

ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ ആവേശകരമായ പ്രചാരണത്തിൽ ഇടതുപക്ഷം സാധാരണക്കാരൻറെ ജീവിതമടയാളപ്പെടുത്തുന്ന പ്രകടന പത്രിക; ആത്മവിശ്വാസവും കരുതലും പ്രതിഫലിക്കുന്ന വാഗ്ദാനങ്ങൾ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയും പത്തോളം വരുന്ന സംഘവും വലിയ ചുടുകാട്ടിൽ അതിക്രമിച്ച് കടന്നത്.

രക്തസാക്ഷി മണ്ഡപങ്ങളിൽ ഇവർ പുഷ്പ്പാർച്ചന നടത്തി ‘ഭാരത് മാതാ കീ, ജെയ്’ വിളിയും നടത്തി.തുടർന്ന് മുൻകൂട്ടി സംഘടിപ്പിച്ച് നിർത്തിയിരുന്ന ചാനൽ റിപ്പോർട്ടർമാരോട് രക്തസാക്ഷികളെ അവഹേളിച്ച് സംസാരിക്കുകയും ചെയ്തു.

രക്തസാക്ഷികളായവരെ തെറ്റിദ്ധരിപ്പിച്ചാണ് പുന്നപ്ര-വയലാർസമരത്തിൽ പങ്കെടുപ്പിച്ചതെന്ന കോൺഗ്രസ്സ് വായ്ത്താരിയാണ് ഇവർ ഏറ്റുപറഞ്ഞത്. പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെയോ ജനങ്ങളുടെയോ ശ്രദ്ധയിൽ പെടും മുൻപ് ബിജെപി സംഘം കടന്നുകളയുകയും ചെയ്തു.

പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കുമിടയിൽ ശക്തമായ പ്രതിക്ഷേധമുയർന്നിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. വൈകിട്ട് നഗരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും നടന്നു.