കഴക്കൂട്ടത്ത് കടകംപള്ളി തരംഗം, പ്രചാരണത്തിനായി ചുമർ ചിത്രം, കണ്ണുതള്ളി എതിരാളികൾ

0
81

കഴക്കൂട്ടം മണ്ഡലത്തിലെ പോരാട്ടത്തിൽ എൽ ഡി എഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. മാധ്യമവാർത്തകളല്ല മറിച്ച് ജനങ്ങളുടെ ഇടയിൽ കടകംപള്ളി സുരേന്ദ്രൻ തന്നെയാണ് മണ്ഡലത്തിൽ വിജയിക്കുക എന്ന് തെളിയിക്കുകയാണ് ഓരോ ദിവസവും. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ അസൂയ പൂണ്ട മറ്റ് മുന്നണികളെ ആഊയപ്പെടുത്തും വിധമാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രചരണ പ്രവർത്തനം.

എൽ ഡി എഫ് സർക്കാർ നിർമ്മിച്ച കടകംപള്ളിയിലെ പുതിയ മിനി സിവിൽ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിന്റെ ചുമരിലാണ് സ്ഥാനാർത്ഥിയ്‌ക്കായി കണ്ണഞ്ചിപ്പിക്കുന്ന ചിത്രം വരച്ചിരിക്കുന്നത്. ചുമർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതോടെ വൈറൽ ആകുകയാണ്.