പിഎസ്‌സിയുടെ പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു,പുതിക്കിയ തീയതി പ്രഖ്യാപിച്ചു

0
50

പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ച് കേരള പിഎസ്‌സിയുടെ പുതിയ അറിയിപ്പ്. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റിയത്.

നിലവിൽ രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് മാർച്ച് 29 മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഏപ്രിൽ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് ഏപ്രിൽ എട്ടുമുതൽ ഡൗൺലോഡ് ചെയ്യാം.

ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളും ഹാൾടിക്കറ്റിലുണ്ടാകും. ബിരുദതല പ്രവേശന പരീക്ഷയുടെ തീയതിയും കേരള പിഎസ്‌സി പ്രഖ്യാപിച്ചത്. മേയ് 22നാണ് ബിരുദതല പരീക്ഷ. മേയ് ഏഴു മുതൽ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.