കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു, പരാജയ ഭീതിയിൽ കോൺഗ്രസ്സും ബിജെപിയും

0
64

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകൾക്ക് നേരെ വ്യാപക അക്രമം. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പൊലീസില്‍ പരാതി നല്‍കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു.ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് ആരോപണം.

മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പാങ്ങാപ്പാറ, കുറ്റിച്ചല്‍ മേഖലകളില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.