കെ സുധാകരൻ ബിജെപിയിലേക്ക് എന്ന് സൂചന, ഹനുമാൻ സേനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യും

0
140

ഹനുമാൻ സേനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടകനായി കോൺഗ്രസ് നേതാവും എം പി യുമായ കെ.സുധാകരൻ. മാർച്ച് 26 മുതൽ നടക്കുന്ന സമ്മേളനത്തിലാണ് കെ സുധാകരൻ ഉദ്‌ഘാടകനായി പങ്കെടുക്കുന്നത്.

ബി ജെ പി യുടെ പോഷക സംഘടനയും ആർ എസ് എസ് നേതൃത്വം നൽകുന്നതുമായ സംഘടനയാണ് ഹനുമാൻ സേന. ബീഫിന്റെ പേരിലും സദാചാരത്തിന്റെ പേരിലും രാജ്യമൊട്ടാകെ കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഉൾപ്പടെ നടത്തിയിട്ടുള്ള സംഘപരിവാർ സംഘത്തിൽ ഉത്തരേന്ത്യയിലെ പ്രമുഖ സംഘടനയാണ് ഹനുമാൻ സേന.

ന്യൂന പക്ഷ വേട്ടയിൽ മുന്നിൽ നിൽക്കുന്ന സംഘപരിവാർ സമഖ്യദനയുടെ പരിപാടിയിൽ ഉദ്‌ഘാടകനായി കെ. സുധാകരൻ എത്തുന്നത് പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ സൂചനയാണ്. സീറ്റ് തർക്കവും, കൊഴിഞ്ഞുപോക്കും നില നിൽക്കുന്ന കോൺഗ്രസിൽ നിന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരു വിഭാഗം ബി ജെ പി യിലേക്ക് ചേക്കേറുമെന്ന് കെ.സുധാകരൻ നേരത്തെ പ്രസ്താവിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പരസ്യമായി ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ഇപ്പോൾ കെ.സുധാകരനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്.

തെരഞ്ഞെടുപ്പിൽ കോ ലീ ബി സഖ്യം നിലനിൽക്കുന്നുണ്ടെന്ന് ബി ജെ പി നേതാക്കൾ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് കെ.സുധാകരന്റെ പുതിയ നീക്കം.സംസ്ഥാനത്തെ അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ പരസ്യമാകുകയാണ്.