എലത്തൂരിൽ ഡി സി സി ഓഫിസിൽ കയ്യാങ്കളിൽ, എം കെ രാഘവൻ എം പി ഇറങ്ങിപ്പോയി

0
102

എൻ സി കെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാത്ത കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരാണ് ഡി സി സി ഓഫിസിൽ ഏറ്റുമുട്ടിയത്.

സ്ഥാനാർത്ഥി നിര്ണയത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായി നിലനിൽക്കുകയാണ് എലത്തൂരിൽ. പത്രിക സമർപ്പണം പൂർത്തിയാക്കുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴും സമവായത്തിലെത്താൻ യു ഡി എഫിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഘടകകക്ഷിയായ എൻ സി കെ യുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ല എന്ന് കോൺഗ്രസിലെ പ്രബല വിഭാഗം പ്രവർത്തകരും നേതാക്കളും വ്യക്തമാക്കിയത്.

യോഗത്തിനെത്തിയ എം.കെ.രാഘവൻ എം പി സമവായ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.സ്ഥാനാർത്ഥി നിർണയം ഇപ്പോളും യു ഡി എഫിൽ കീറാമുട്ടിയായി നിൽക്കുന്നു എന്നതാണ് വാസ്തവം.