‘ബാബറി മസ്ജിദിൻറെ തകർച്ചയിലേക്ക് ആദ്യത്തെ സംഭാവന ചെയ്തത് രാജീവ് ഗാന്ധി’ – കെ ബാബു നെമ്മറ എഴുതുന്നു

0
80

ഉത്തരേന്ത്യ മുഴുവൻ മുസ്ലീം വംശഹത്യ നടത്തുന്ന സംഘപരിവാറിന് നേതൃത്വത്തിൻറെ സമ്മതത്തോടെ കോൺഗ്രസ്സ് വോട്ട് മറിച്ചു എന്ന് ബിജെപിയുടെ ഏക എം.എൽ.എ വെളിപ്പെടുത്തിയിട്ട് മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്ന മുസ്ലീം ലീഗിനോ മറ്റ് മൗദൂദിയൻ സംഘടനകൾക്കോ യാതൊരു കുലുക്കവുമില്ലാത്തതെന്താവുമെന്ന ചോദ്യമായി കെ ബാബു നെമ്മറ. ഫേസ്ബുക് പോസ്റ്റിലാണ് കെ ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

ബാബറി മസ്ജിദിൻറെ തകർച്ചയിലേക്ക് ആദ്യത്തെ സംഭാവന ചെയ്തത് രാജീവ് ഗാന്ധി. മസ്ജിദ് പൊളിക്കുമ്പോൾ വീട്ടിൽ വീണ വായിച്ചിരുന്നത് നരസിംഹറാവു. പിന്നീട് രണ്ട് പതിറ്റാണ്ട് കോൺഗ്രസ്സ് രാജ്യം ഭരിച്ചിട്ടും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത ആ കലാപത്തിൻറെ പിന്നിലുള്ളവരെ ശിക്ഷിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞോ? ഒടുവിൽ പ്രതികളെല്ലാം കുറ്റവിമുക്തരായില്ലേ, പ്രതിഷേധത്തിൻറെ ചെറിയൊരു ശബ്ദമെങ്കിലും കോൺഗ്രസ്സിനകത്ത് നിന്ന് പുറത്ത് വന്നോ? വിശ്വസിപ്പിച്ച് കൂടെ നിർത്തി വഞ്ചിക്കുകയല്ലേ കോൺഗ്രസ്സ്? എന്നും കെ ബാബു ചോദിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഉത്തരേന്ത്യ മുഴുവൻ മുസ്ലീം വംശഹത്യ നടത്തുന്ന സംഘപരിവാറിന് നേതൃത്വത്തിൻറെ സമ്മതത്തോടെ കോൺഗ്രസ്സ് വോട്ട് മറിച്ചു എന്ന് ബിജെപിയുടെ ഏക എം.എൽ.എ വെളിപ്പെടുത്തിയിട്ട് മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്ന മുസ്ലീം ലീഗിനോ മറ്റ് മൗദൂദിയൻ സംഘടനകൾക്കോ യാതൊരു കുലുക്കവുമില്ലാത്തതെന്താവും?

മലമ്പുഴയിൽ കേട്ട് കേൾവി പോലുമില്ലാത്തൊരു സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരന് കോൺഗ്രസ്സ് വോട്ടുകൾ മറിക്കാനല്ലെങ്കിൽ പിന്നെന്തിനാവും? തൃപ്പൂണിത്തുറയിൽ എം. സ്വരാജിനെ പരാജയപ്പെടുത്താൻ എല്ലാ സഹായവും ബിജെപി വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തിയത് മറ്റാരുമല്ല, കോൺഗ്രസ്സ് സ്ഥാനാർത്ഥി തന്നെയാണ്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മുസ്ലീം ലീഗിനോ മറ്റ് മൗദൂദിയൻ സംഘടനകൾക്കോ പൊള്ളാത്തതെന്താണ്?

ബാബറി മസ്ജിദിൻറെ തകർച്ചയിലേക്ക് ആദ്യത്തെ സംഭാവന ചെയ്തത് രാജീവ് ഗാന്ധി. മസ്ജിദ് പൊളിക്കുമ്പോൾ വീട്ടിൽ വീണ വായിച്ചിരുന്നത് നരസിംഹറാവു. പിന്നീട് രണ്ട് പതിറ്റാണ്ട് കോൺഗ്രസ്സ് രാജ്യം ഭരിച്ചിട്ടും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത ആ കലാപത്തിൻറെ പിന്നിലുള്ളവരെ ശിക്ഷിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞോ? ഒടുവിൽ പ്രതികളെല്ലാം കുറ്റവിമുക്തരായില്ലേ, പ്രതിഷേധത്തിൻറെ ചെറിയൊരു ശബ്ദമെങ്കിലും കോൺഗ്രസ്സിനകത്ത് നിന്ന് പുറത്ത് വന്നോ? വിശ്വസിപ്പിച്ച് കൂടെ നിർത്തി വഞ്ചിക്കുകയല്ലേ കോൺഗ്രസ്സ്?

ഇപ്പോൾ രാമക്ഷേത്രത്തിന് വെള്ളിക്കല്ല് സമ്മാനിക്കാനും പണം സംഭാവന ചെയ്യാനും പിരിച്ച് നൽകാനും തിരക്ക് കൂട്ടുകയാണ് കോൺഗ്രസ്സ് നേതാക്കൾ. തങ്ങളെ കൂട്ടാതെ ബിജെപി എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരിഭവം. എന്നിട്ടും ലീഗിനോ മറ്റ് മൗദൂദിയൻ സംഘടനകൾക്കോ നാവനങ്ങാത്തതെന്താവും? അധികാരം മാത്രമാണോ അവർക്ക് വലുത്? സ്വന്തം സമുദായത്തെ ഇങ്ങനെ വഞ്ചിക്കുന്നതിന് ഏത് രൂപത്തിലാണ് അവർ ലാഭമുണ്ടാക്കിയിരിക്കുക?

മതനിരപേക്ഷതയ്ക്ക്, രാജ്യത്തെ പിളർക്കുന്ന സംഘപരിവാർ ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കാൻ, സമാധാന കേരളത്തിനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക. കൂടെ നിന്ന് വഞ്ചിക്കുന്നവരെ കൈയ്യൊഴിയുക.