തൃപ്പൂണിത്തുറയിൽ അധാർമികമായ മാർഗത്തിലൂടെയാണ് കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്ന് എം സ്വരാജ്. യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവും ബിജെപിയും വോട്ടുകച്ചവടം നടത്തുകയാണെന്നും എം സ്വരാജ് വ്യക്തമാക്കി.
താൻ വികസനം മാത്രമാണ് വോട്ടർമാരിൽ പറയാൻ ശ്രമിക്കുന്നതെന്നും തൃപ്പൂണിത്തുറ സത്യമുള്ള നാടാണെന്നും വോട്ടുകച്ചവടം വിലപ്പോവില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.