അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ; നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​ക

0
107

അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി ക​ര്‍​ണാ​ട​ക. റോ​ഡ് മാ​ര്‍​ഗം അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ധാ​ന​വ​ഴി​ക​ളി​ല്‍ ചെ​ക്പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഇ​ട​വ​ഴി​ക​ള്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച്‌ അ​ട​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ര്‍​ണാ​ട​ക നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ​ക്ക് ഇ​ള​വ് ന​ല്‍​കി​യെ​ങ്കി​ലും ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ക​ര്‍​ണാ​ട​ക അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.