വർ​ഗീയതയെ പ്രതിരോധിക്കുന്ന ഇടതുപക്ഷത്തോട് ബിജെപി ബന്ധം ആരോപിച്ചാൽ വേവുന്ന പരിപ്പൊന്നും കേരളത്തിലെ ജനങ്ങളുടെ അടുക്കളയിലില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

0
56

ജനക്ഷേമകരമായ രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകുന്ന വർ​ഗീയതയെ പ്രതിരോധിക്കുന്ന ഇടതുപക്ഷത്തോട് ബിജെപി ബന്ധം ആരോപിച്ചാൽ വേവുന്ന പരിപ്പൊന്നും കേരളത്തിലെ ജനങ്ങളുടെ അടുക്കളയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനക്ഷേമകരമായ രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകുന്നവരാണ് ഞങ്ങൾ. അത് ജനങ്ങൾ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിലാകമാനം പൊരുതുന്ന ജനങ്ങളോടൊപ്പം നിലകൊള്ളുകയാണ് ഇടതുപക്ഷ പ്രസ്ഥാനം. ഞങ്ങളെ വേട്ടയാടാനും തകർത്തുകളയാനും ആയുധപ്പുരയിലെ സർവ്വായുധങ്ങളുമായി വരുന്നവരാണ് സംഘപരിവാർ. കേരളം കീഴടക്കാമെന്ന വ്യാമോഹത്തോടെ പടയൊരുക്കം നടത്തി വന്ന വർഗീയ ശക്തികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് നെഞ്ചുവിരിച്ച് നേരിട്ടതെന്ന ഇന്നാട്ടിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ആ ഞങ്ങളിൽ ബിജെപി ബന്ധം ആരോപിച്ചാൽ വേവുന്ന പരിപ്പൊന്നും കേരളത്തിലെ ജനങ്ങളുടെ അടുക്കളയിലില്ല. ഇടതുപക്ഷത്തെ ഉൻമൂലനം ചെയ്ത് നാടി നെയും ജനങ്ങളെയും വർഗീയ-കമ്പോള ശക്തികൾക്ക് എറിഞ്ഞുകൊടുക്കുന്ന പ്രക്രിയ സുഗമമാക്കാനുള്ള കുതന്ത്രങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ കേരളം ചുട്ട മറുപടി നൽകും. ഈ നാട് മുന്നോട്ടുപോകാൻ, ഇവിടെ പുരോഗതി ഉണ്ടാകാൻ, മനുഷ്യർ വർഗീയതയുടെ പേരിൽ ആക്രമിക്ക പ്പെടാതിരിക്കാൻ, ഏതു ദുരന്തത്തെയും ചേർന്നുനിന്ന് നേരിടാൻ, കേരളത്തിന്റെ ലോകോത്തര മാതൃക ഉയർത്തിപ്പിടിക്കാൻ ലഭിച്ച അവസരമായി ജനങ്ങൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കും എന്ന ഉറപ്പുണ്ട്.

വാർത്തസമ്മേളനം പൂർണരൂപം

ഇന്ന് ഇ എം എസ് ദിനമാണ്. ആധുനിക കേരളത്തിന്റെ ശിൽപി എന്ന് നിസ്സംശയം പറയാവുന്ന ഒരേ ഒരാളേ ഉള്ളൂ- സഖാവ് ഇ എം എസ്. ജനങ്ങൾക്കൊപ്പം അവസാനശ്വാസം വരെ നിലകൊണ്ട് ആ കമ്യൂണിസ്റ്റിന്റെ നാമ ധേയത്തിലുള്ള സാംസ്കാരിക സമുച്ചയമാണ് അദ്ദേഹം വളർന്ന ഭൂമിയിൽ ഇന്നലെ ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത്. സവിശേഷ രാഷ്ട്രീയ ഘട്ടങ്ങളിൽ എങ്ങനെ, എന്തു നിലപാട് എടുക്കണമെന്നതു സംബന്ധിച്ച മാതൃകകൾ മുന്നോട്ടുവെച്ച മഹാനായ നേതാവാണ് ഇ എം എസ്. രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ യോജിപ്പിനെയും ഛി ദ്രമാക്കുന്ന വർഗീയതയുടെ ഭീകരരൂപമാർജി ച്ച ബിജെപിയെ തുറന്നു കാട്ടുന്നതായിരുന്നു ഇ എം എസിന്റെ അവസാന നാളുകളിലെ ഇടപെടലുകൾ. ഇടതുപക്ഷത്തിന്റെ നിലനിൽപ്പും വളർച്ചയും രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് എന്ന് ലോക അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഇ എം എസ് സമർത്ഥിച്ചു. ഇ എം എസിന്റെ ആ ദൂരക്കാഴ്ച പങ്കുവെച്ചുകൊണ്ട്. ആ മഹാനായ കമ്യൂണിസ്റ്റിന്റെ സമരണയ്ക്ക മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇടതുപക്ഷത്തെ നശിപ്പിക്കുക എന്ന അജണ്ടയാണ് ബിജെപിയും കോൺഗ്രസും സംയുക്തമായി ഏറ്റെടുത്തിട്ടുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ നാളുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ ത്തിൽ നിലനിൽക്കുന്നതാണ് ശക്തമായ ഇടതുപക്ഷധാര. സാമൂഹിക അസമത്വങ്ങൾക്കും ചൂഷണത്തിനുമെതിരെ കരുത്തോടെ നിലകൊണ്ടതും ജന്മിത്വത്തിനെതിരെയും അടിച്ചമർത്തൽ മുഖമുദ്രയായുള്ള കാർഷികബന്ധങ്ങൾ ക്കെതിരെയും പോരാട്ടങ്ങൾ നടത്തിയതും ഇടതുപക്ഷമാണ്.

നമ്മുടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെ പലപ്പോഴായി ഇടതുപക്ഷത്തിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. രാജ്യത്താകെ നില നിൽക്കുന്ന സാമൂഹിക സാമ്പത്തിക ഉച്ചനീചത്വങ്ങൾ വളരെ കുറഞ്ഞ നിലയിലാണ് കേരളത്തിൽ. നമ്പർ വൺ എന്ന് കേരളീയന് അഭിമാനത്തോഴി പറയാനാവുന്ന സവിശേഷ നേട്ടങ്ങൾ ഈ നാട് ആർജിച്ചിട്ടുണ്ട്. ഇതിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പങ്ക് വലുതാണ്. ഇടതുപക്ഷം നേതൃത്വം നൽകുന്ന ഗവൺമെന്റുകളെ അസ്ഥിരപ്പെടുത്താനും ഇടതുപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താനും കേന്ദ്ര ഭരണാധികാരികൾ, -അത് കോൺഗ്രസ് ആകട്ടെ, ബിജെപിയാകട്ടെ- ശ്രമിച്ചിട്ടുണ്ട്. അതിനായി വ്യാജ ആരോപണങ്ങളും ജാതിമത വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടും ആയുധങ്ങളായി പ്രയോഗിച്ചിട്ടുമുണ്ട്. അത് ഇപ്പോഴും തുടരുകയാണ്.

എന്താണ് ഒരോ സമയം ബിജെപിയെയും കോൺഗ്രസിനെയും അസ്വസ്ഥാരാക്കുന്നത്.? എ ന്തുകൊണ്ടാണ് ഇവർക്ക് ഇക്കാര്യത്തിൽ യോജിപ്പ്
ഉത്തരം ലളിതമാണ്. ഇവർ പോകുന്ന വഴിയിലല്ല ഇടതുപക്ഷം .അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണത്തിലൂടെ ജനങ്ങൾ അവർക്കാവശ്യമുള്ള പദ്ധതി മുൻഗണനകൾ തീരുമാനിക്കുന്ന ജനാധിപത്യ സമ്പ്രദായം എന്നിവയെല്ലാം ഇടതുപക്ഷത്തിന്റെ മുൻകൈയോടെയാണ് നടപ്പാക്കപ്പെട്ടത്. കേരളത്തിന്റെ ഇന്നത്തെ മുന്നേറ്റങ്ങളിൽ മിക്കതിന്റെയും രാസത്വരകമായി ഇടതുപക്ഷം നിലകൊണ്ടു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന തിന്റെ പുരോഗതി ജനങ്ങളെ അറിയിക്കുക എന്ന പുതിയ ഒരു രീതി കൂടി എൽഡിഎഫ് സർക്കാർ കേരളത്തിൽ മുന്നോട്ടുവെച്ചു.

പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കലിലൂടെ സമസ്ത മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുന്ന നയം മൂന്ന് ദശാബ്ദങ്ങളായി കോൺഗ്രസ്, ബിജെപി സർക്കാരുകൾ നടപ്പാക്കുന്നു. തൊഴിൽശക്തിയുടെ 93 ശതമാനം അധ്വാനശേഷി വിറ്റഴിക്കുന്നത് അസംഘടിത മേഖലയിലാണ്.
ഇവിടുത്തെ സാമൂഹ്യ സുരക്ഷ എന്ത് എന്ന് ചിന്തിക്കാൻ കേന്ദ്രം ഭരിച്ചവർ തയ്യാറായിട്ടില്ല. ഇടതുപക്ഷം അത് ഗൗരവത്തോടെ ചിന്തിച്ചു. തൊഴിലുറപ്പ് പദ്ധതി പോലുള്ള പരിപാടികൾ ദേശീയതലത്തിൽ നടപ്പാക്കിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നിർണായക സ്വാധീനമുള്ള കേന്ദ്ര സർക്കാർ വന്നപ്പോഴാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും ഉറപ്പാക്കിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരുകളാണ്. ഇവിടെ ഇടയ്ക്കിടെ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകൾക്ക് ഈ ജനക്ഷേമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ധൈര്യം വരാതിരുന്നത് എന്തുകൊണ്ടാണ്?

ഇന്നാട്ടിൽ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന ബഹുജന പ്രസ്ഥാനങ്ങളും ഉള്ളതുകൊണ്ടാണ്. എന്നിട്ടുപോലും വല്ലപ്പോഴും നൽകേണ്ട ഒരു ആനുകൂല്യമോ സൗജന്യമോ ഔദാര്യമോ ആയാണ് ക്ഷേമപെൻഷനുകളെ യുഡിഎഫ് സർക്കാരുകൾ കണ്ടത്. അതുകൊണ്ടാണ് അവർ പെൻഷനുകൾ നൽകു ന്നതിന് മടിച്ചു നിന്നത്; കണക്കറ്റ കുടിശിക വരുത്തിയത്. എൽഡിഎഫ് കൃത്യമായ വർധനയും കണിശ മായ വിതരണവും ഉറപ്പുവരുത്തി. ക്ഷേമ പെൻഷനുകൾ ആനുകൂല്യമല്ല, അവ കാശമാണ് എന്ന് കൃത്യമായ അവബോധവും സൃഷ്ടിക്കപ്പെട്ടു.
മഹാമാരിയുടെ കാലത്തുൾപ്പെടെ ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യം നടപ്പാക്കാൻ കഴിഞ്ഞത് ശക്തമായ വികേന്ദ്രീ കൃത ഭരണസമ്പ്രദായം നിലവിലുള്ളതുകൊണ്ടാണ്.

ആ വികേന്ദ്രീകൃത ആസൂത്രണത്തെ തുരങ്കം വെച്ചു തകർക്കാനാണ് ഇടവേളകളിൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരുകൾ പല രീതിയിൽ ശ്രമിച്ചത്. കോൺഗ്രസിനും ബിജെപിക്കും തമ്മിൽ സാമ്പത്തിക നയങ്ങളിൽ ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ പോലും വ്യത്യാസം കാണാൻ കഴിയില്ല. പൊതുമുതൽ വിറ്റഴിക്കൽ, കർഷക താൽപര്യങ്ങൾ ഹനിക്കൽ കോർപ്പറേറ്റുകളെ സഹായിക്കുന്ന നികുതിഘടന ജനവിരുദ്ധ നയങ്ങൾ -ഇവയിൽ എല്ലാം ഒറ്റക്കെട്ടാണ് കോൺഗ്രസും ബിജെപിയും. ഇതിനെതിരെ ബദൽ വീക്ഷണം മുന്നോട്ടുവെക്കുന്നത് ഇടതുപക്ഷം മാത്രമാണ്. അത് വെറുതെ പറയുന്നതല്ല, ചെയ്തു തെളിയിക്കു കയാണ്. അതാണ് കേരളത്തിന്റെ അഭിമാനകരമായ തിളക്കത്തിന് ഒരു മുഖ്യ കാരണം. സാമ്പത്തിക അസമത്വങ്ങളും സാമൂഹിക വിവേചനവും ലഘൂകരിക്കുന്നത് സർക്കാരിന്റെ കടമയാണ് എന്നുള്ള ഉറച്ച വിശ്വാസത്തിൽ നിന്നാണ് ഈ പരിപാടികൾ വിഭാവനം ചെയ്യപ്പെ ടുന്നതും നടപ്പാക്കുന്നതും. ക്ഷേമപരിപാടി ജനങ്ങൾക്ക് അവകാശമായി ലഭ്യമാക്കാൻ പ്രതി ജ്ഞാബദ്ധമായ രാഷ്ട്രീയമാണ് ഞങ്ങളുടേത്. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെപിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇടതുപക്ഷത്ത് നിൽക്കുന്നത്. താൽക്കാലിക നേട്ടങ്ങൾക്കായി ജാതി-മത ധ്രുവീകരണം സൃഷ്ടിക്കുന്ന രാഷ്ട്രീയാണ് ബിജെപിയും കോൺഗ്രസും പ്രയോഗിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഭരണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നു. വസത്തിന്റെ പേരിൽ പോലും ആക്രമിക്കപ്പെടുന്നു. അവിടങ്ങളിൽ കോൺഗ്രസ്സാണ് ബിജെപിയുടെ മുഖ്യ എതിരാളികൾ. ആർ എസ് എസിന് ഏറ്റവും അധികം ശാഖകൾ ഉള്ള നമ്മുടെ കേരളത്തിൽ എന്തുകൊണ്ടാണ് ഇത്ത രത്തിൽ ഒന്നും നടക്കാത്തത്? ഒറ്റ ഉത്തരമേ ഉള്ളു, ഇവിടെ ഇടതുപക്ഷം ഉണ്ട്. ഇവിടെ ഇടതുപക്ഷമാണ് ആർഎസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കുന്നത്. ആ പ്രതിരോധം തുടരണമോ വേണ്ടയോ എന്നതാണ് ഇന്ന് പ്രസക്തം. കേരളത്തെ മതനിര പേക്ഷതയുടെ സുരക്ഷിത ഭൂമിയായി നിലനിർത്തണോ വേണ്ടയോ എന്നതാണ് പ്രശ്നം.

കോലീബി സഖ്യം ഉണ്ട് എന്ന് തുറന്നു സമ്മതിക്കുക മാത്രമല്ല ഒ രാജഗോപാൽ ചെയ്തത്. ആ സഖ്യത്തിലൂടെ ബിജെപിക്ക് നേട്ടം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനർത്ഥം ബിജെപിക്ക് കേരള ത്തിന്റെ ഈ മതേതര മണ്ണിൽ നേട്ടം ഉണ്ടാക്കി കൊടുത്തത് കോൺഗ്രസും ലീഗും ആണ് എന്നല്ലേ? ആ യുഡിഎഫിനെ എങ്ങനെയാണ് വിശ്വസിക്കുക? അവർ എങ്ങനെയാണ് വർഗീയതയോട് പൊരാടുക?
വിശ്വാസത്തിന്റെ പേരിൽ ആരുടെയെങ്കിലുമൊക്കെ കണ്ണിൽ പൊടിയിടാൻ കഴിയുമോ എന്ന ശ്രമം സംസ്ഥാനത്ത് ബിജെപിയും യുഡിഎഫും ഇടതടവില്ലാതെ തുടരുന്നുണ്ട്. എല്ലാവരുടെയും വിശ്വാസം സുരക്ഷിതമായിരിക്കണ മെന്നതാണ് എൽഡിഎഫിന്റെ നിലപാട്. ജനക്ഷേമകരമായ രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകുന്നവരാണ് ഞങ്ങൾ. അത് ജനങ്ങൾ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിലാകമാനം പൊരുതുന്ന ജനങ്ങളോടൊപ്പം നിലകൊള്ളുകയാണ് ഇടതുപക്ഷ പ്രസ്ഥാനം.

ഞങ്ങളെ വേട്ടയാടാനും തകർത്തുകളയാനും ആയുധപ്പുരയിലെ സർവ്വായുധങ്ങളുമായി വരുന്നവരാണ് സംഘപരിവാർ. കേരളം കീഴടക്കാമെന്ന വ്യാമോഹത്തോടെ പടയൊരുക്കം നടത്തി വന്ന വർഗീയ ശക്തികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് നെഞ്ചുവിരിച്ച് നേരിട്ടതെന്ന ഇന്നാട്ടിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ആ ഞങ്ങളിൽ ബിജെപി ബന്ധം ആരോപിച്ചാൽ വേവുന്ന പരിപ്പൊന്നും കേരളത്തിലെ ജനങ്ങളുടെ അടുക്കളയിലില്ല. ഇടതുപക്ഷത്തെ ഉൻമൂലനം ചെയ്ത് നാടി നെയും ജനങ്ങളെയും വർഗീയ-കമ്പോള ശക്തികൾക്ക് എറിഞ്ഞുകൊടുക്കുന്ന പ്രക്രിയ സുഗമമാക്കാനുള്ള കുതന്ത്രങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ കേരളം ചുട്ട മറുപടി നൽകും. ഈ നാട് മുന്നോട്ടുപോകാൻ,
ഇവിടെ പുരോഗതി ഉണ്ടാകാൻ, മനുഷ്യർ വർഗീയതയുടെ പേരിൽ ആക്രമിക്ക പ്പെടാതിരിക്കാൻ, ഏതു ദുരന്തത്തെയും ചേർന്നുനിന്ന് നേരിടാൻ,
കേരളത്തിന്റെ ലോകോത്തര മാതൃക ഉയർത്തിപ്പിടിക്കാൻ ലഭിച്ച അവസരമായി ജനങ്ങൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കും എന്ന ഉറപ്പുണ്ട്. ഇടതുപക്ഷത്തെ നിഷ്കാസനം ചെയ്ത് വർ ഗീയതയ്ക്കും അഴിമതിവാഴ്ചയ്ക്കും പരവതാനി വിരിക്കാമെന്ന വ്യാമോഹം യുഡിഎഫും ബിജെപിയും ഉപേക്ഷിക്കണം- അതാണ് വിവേകം.