തൃപ്പൂണിത്തറയിൽ ബി ജെ പി വോട്ട് കോൺഗ്രെസ്സിനെന്ന് സ്ഥാനാർത്ഥി കെ.ബാബു

0
76

ബാർ കോഴ കേസിൽ മുഖം നഷ്ടപ്പെട്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ.ബാബുവാണ് തൃപ്പൂണിത്തറയിൽ യു ഡി എഫ് സ്ഥാനാർത്ഥി. ഉമ്മൻ ചാണ്ടിയുടെ സമ്മർദത്തെ തുടർന്നാണ് ജനങ്ങൾ ഒരിക്കൽ തള്ളിക്കളഞ്ഞ കോഴക്കേസിൽ പെട്ട നേതാവിനെ വീണ്ടും യു ഡി എഫ് മത്സരിപ്പിക്കുന്നത്. ഇക്കുറി മണ്ഡലത്തിൽ താൻ ജയിക്കുമെന്നും, ബി ജെ പി യുടെ വോട്ട് ഉൾപ്പടെ കോൺഗ്രസിന് ലഭിക്കുമെന്നാണ് കെ ബാബു വെളിപ്പെടുത്തിയത്.

സംസ്ഥാനത്ത് കോ ലീ ബി സഖ്യം ഉണ്ടെന്നും കോൺഗ്രസ്സ് ബി ജെ പി ക്ക് നേമം മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും ഒ രാജഗോപാൽ എം എൽ എ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ ബാബുവിന്റെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.തൃപ്പൂണിത്തറയിൽ എം.സ്വരാജാണ് എം എൽ എ യാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.

അഞ്ച് വര്ഷം കൊണ്ട് പ്രതിപക്ഷ പാർട്ടിയിലെ അണികളെ പോലും അസൂയപ്പെടുത്തുന്ന രീതിയിൽ മികച്ച എം എൽ എ യായി പ്രവർത്തിക്കാൻ കഴിഞ്ഞ യുവ നേതാവിനെ വിജയം ജനങ്ങൾ ഉറപ്പിച്ച സാഹചര്യത്തിലാണ് യു ഡി എഫും ബി ജെ പി യും അവിശുദ്ധ കൂട്ടുകെട്ട് ധാരണയിലെത്തിയത്.

സ്വരാജിന്റെ ശക്തമായ നിലപാടുകളുടെയും, പ്രസങ്ങളുടെയും മുന്നിൽ ചൂളി പോയ കോൺഗ്രസ്സും ചാനൽ ചർച്ചകളിൽ ദുരാരോപണങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയപ്പോൾ മുഖം നഷ്ടപ്പെട്ട ബി ജെ പി യും ഒരുമിച്ച് ചേർന്ന് സ്വരാജിനെ തോൽപ്പിക്കാനുള്ള നീക്കം നടത്തുകയാണ്.കെ ബാബുവിന്റെ പ്രസ്താവന ഇതിന്റെ വെളിച്ചത്തിലാണ്.