കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

0
46

കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം ചെയര്‍മാന്‍ സ്കറിയ തോമസ് അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റ് കൊവിസ് ചിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു. 2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐ എഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു.

സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.