ബിജെപി മുൻ മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ കാണ്മാനില്ല

0
104

കർണാടക മുൻ മന്ത്രിയും ബിജെപി നേതാവുമായ രമേശ് ജർഖിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ കാണാനില്ല.

മന്ത്രിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടായിരുന്നു.പരാതി ഒത്തുതീർപ്പാക്കാൻ ശ്രമങ്ങളും നടന്നിരുന്നു എന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ കാണാതാകുന്നത്. തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ ജീവന്‍ അപകടത്തിലാണെന്നും മാതാപിതാക്കള്‍ പറയുന്നു.

പോലീസിൽ പരാതി നൽകുന്നതിനും പേടിയുണ്ടെന്നും പെൺകുട്ടിയുടെ ജീവൻ അപകടത്തിലാണെന്നും മാതാപിതാക്കൾ ദേശിയ മാധ്യമങ്ങളോട് വ്യക്തമാക്കി.