Wednesday
17 December 2025
29.8 C
Kerala
HomePoliticsവര്‍ഷങ്ങളായുള്ള അവഗണന : പി സി തോമസ് എന്‍ഡിഎ വിട്ടു

വര്‍ഷങ്ങളായുള്ള അവഗണന : പി സി തോമസ് എന്‍ഡിഎ വിട്ടു

വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതിനെയും തുടർന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു.ഒരു സീറ്റ് പോലും ഇല്ലാതെ നില്‍ക്കാനാവില്ല. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നെന്നും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു.

പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് പി സി തോമസിന്‍റെ തീരുമാനം. ഇത്തവണ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും പി സി തോമസ് അറിയിച്ചു.

പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി ജെ തോമസ് തന്നെയായിരിക്കുമെന്നും താന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരിക്കുമെന്നും പി സി തോമസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments