കേരളത്തില്‍ ബി ജെ പി വോട്ട് മറിച്ചിട്ടുണ്ടെന്ന് ബി ജെ പി എം എൽ എ യും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ വ്യക്തമാക്കി. വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കോൺഗ്രസ് ബി ജെ പി സഖ്യമുണ്ടെന്നും സി പി ഐ എമ്മിനെ തോൽപിക്കാൻ ഇരു സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുകയാണ് ബി ജെ പി യുടെ മുതിർന്ന നേതാവ് കൂടിയായ ഒ രാജഗോപാൽ.
കേരളത്തില്‍ ബി ജെ പി വോട്ട് മുൻപ് വോട്ട് മറിച്ചിട്ടുണ്ട്. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. രാജഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബി ജെ പി യും കോൺഗ്രസ്സും തമ്മിൽ ധാരണയുണ്ടെന്നും, ഇരു മുന്നണികളും വോട്ട് കച്ചവടം നടത്തുമെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ള സി പി ഐ എം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ കാര്യത്തെ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഒ.രാജഗോപാൽ നടത്തിയിരിക്കുന്നത്.
ഇക്കുറിയും മുപ്പതോളം മണ്ഡലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന രഹസ്യയോഗത്തിലാണ് ഇക്കാര്യം ധാരണയായിട്ടുള്ളത്.
നേമം, കഴക്കൂട്ടം, തൃശ്ശൂർ, പാലക്കാട്, മഞ്ചേശ്വരം ഉൾപ്പടെയുള്ള 10 സീറ്റുകളിൽ ബിജെപി സ്ഥനാർഥികളെ ജയിപ്പിക്കുവാനും പകരം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മുപ്പതോളം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനർത്ഥികൾക്ക് സംഘപരിവാർ വോട്ട് ചെയ്യുവാനുമുള്ള ധാരണയാണ് പുറത്തു വരുന്നത്.