കാറെടുത്ത് പോകുന്നതിനേക്കാൾ ലാഭം ഹെലികോപ്റ്റർ,പെട്രോൾ വില വർധന സ്വയം ട്രോളി എം ടി രമേശ്

0
88

തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത വിവാദമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് ബി ജെ പി നേതാവ് എം ടി രമേശ് സ്വയം ട്രോളിയത്.ഇന്ധന വില വർധനയ്‌ക്കെതിരെയായിരുന്നു ബി ജെ പി നേതാവിന്റെ പ്രതികരണം.

“ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്‌സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്,’ എംടി രമേശ് പറഞ്ഞു.

പെട്രോൾ ഡീസൽ വില വർധന ചൂണ്ടിക്കാട്ടിയാണ് എം ടി രമേശ് ലാഭത്തിന്റെ പരാമർശം നടത്തിയത്. കാറെടുത്ത് പോകുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ കുറഞ്ഞ ചെലവിൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് എം.ടി രമേശ് വ്യക്തമാക്കിയത്.