ഉറപ്പാണ് എൽഡിഎഫ്, പൊന്നാനായില്‍ 128 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്

0
85

സംസ്ഥാന സർക്കാർ എല്ലാ മേഖലയിലെയും ജനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്നുവെന്നത് വ്യക്തമാണ്. ‌മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മനോഹര പാർപ്പിട സമുച്ചയം പൊന്നാനിയിൽ നിർമ്മിച്ചു സർക്കാർ.

അവസാനഘട്ടത്തിലായ സമുച്ചയത്തിലേക്ക്‌ 128 കുടുംബങ്ങൾ താമസം മാറും.പൊന്നാനി ഹാർബറിൽ രണ്ടേക്കർ സ്ഥലത്ത് 16 ബ്ലോക്കായാണ്‌ നിർമാണം. ഇരുനിലയിലുമായി ഒരു ബ്ലോക്കിൽ എട്ട്‌ വീടുകളുണ്ടാവും. 12.8 കോടിയാണ് ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ് ഹാൾ, ബാത്ത് റൂം എന്നിവയ്‌ക്കൊപ്പം കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക സൗകര്യവും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പാർപ്പിട സമുച്ചയത്തിനോട് ചേർന്ന് സ്വയംതൊഴിൽ കേന്ദ്രം, കോച്ചിങ് സെന്റർ, വായനശാല, ബാങ്ക് തുടങ്ങിയവുമായി കമ്യൂണിറ്റി യൂട്ടിലിറ്റി സെന്ററും രണ്ടാം ഘട്ടത്തിൽ ഇവിടെ ആരംഭിക്കും.