ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും

0
195

ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം.പാർട്ടിയിൽ മഹിളാ കോൺ​ഗ്രസിന് വേണ്ട വിധത്തിൽ പരി​ഗണന ലഭിക്കേണ്ടതുണ്ടെന്ന് ലതിക സുഭാഷ് പറഞ്ഞു.

കോൺഗ്രസിൽ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പോകില്ലെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ട് ഏറ്റുമാനൂരിലെ ജനങ്ങൾ. കേരള കോൺ​ഗ്രസിന്റെകൈവശമുള്ള ഏറ്റുമാനൂർ, കോൺഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല.

കേരള കോൺഗ്രസിൽ നിന്ന് ഏറ്റുമാനൂർ കോൺ​ഗ്രസ് പിടിച്ചെടുക്കുമെന്നും ലതിക സുഭാഷ് യോ​ഗത്തിൽ പറഞ്ഞു.സ്ത്രീകൾക്ക് അം​ഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതിക സുഭാഷ് പറഞ്ഞു.