ഇരിക്കൂറിൽ തർക്കം അവസാനിക്കുന്നില്ല,സജീവിനെ അംഗീകരിക്കില്ലെന്ന്‌ എ ഗ്രൂപ്പ്‌

0
59

ഇരിക്കൂറിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. കോൺഗ്രസിനെ വെട്ടിലാക്കിയ ഈ തർക്കം പരിഹരിക്കാൻ കെ സി ജോസഫും എം എം ഹസനും പങ്കെടുത്തു നടത്തിയ ചർച്ച പരാജയം. സജീവ് ജോസഫിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നു ചർച്ചയിൽ പങ്കെടുത്ത മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും നിലപാടെടുത്തു.

ഹൈക്കമാൻഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട നേതാക്കളോട്, മണ്ഡലത്തിലെ വികാരം ഹൈക്കമാൻഡിനെ അറിയിക്കാനായിരുന്നു നേതാക്കളുടെ മറുപടി. സോണി സെബാസ്റ്റ്യൻ, പി ടി മാത്യു, എം പി മുരളി, ഡോ. കെ വി ഫിലോമിന, എൻ പി ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, സി രഘുനാഥ്, പി മാധവൻ, ജോഷി കണ്ടത്തിൽ തുടങ്ങിയ നേതാക്കളാണു ചർച്ചക്കെത്തിയത്.