തെരഞ്ഞെടുപ്പ് ഡ്യൂട്ടി: വ്യാജ ന്യായങ്ങള്‍ നിരത്തി മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി കലക്ടര്‍

0
67

വ്യാജന്യായങ്ങൾ നിരത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ലാ കലക്ടര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് കലക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിനും ഫിറ്റാവാന്‍ സാധ്യത കുറവാണ് എന്നാണ് കടക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ”സര്‍ക്കാര്‍ സര്‍വീസിന് മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് അത്യാവശ്യമാണ്​. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാന്‍ സാധ്യത കുറവാണ്.

ജാഗ്രത!” എന്നാണ്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം.