കോൺഗ്രസ് വിട്ട പി സി ചാക്കോ എൻ സി പി യിലേക്ക്, കേരളത്തിൽ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങും

0
110

കോൺഗ്രസിന്റെ നിലപാടുകളായിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട പി സി ചാക്കോ എൻ സി പി യിലേക്ക്. എൻ സി പി ദേശിയ അധ്യക്ഷൻ ശരദ് പവറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ എൽ ഡി എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് പി സി ചാക്കോ വ്യക്തമാക്കി.

പി സി ചാക്കോയുടെ ഇടത് ക്യാമ്പിലേക്കുള്ള പ്രവേശനം യു ഡി എഫിൽ വലിയ തിരിച്ചടിയാണ്. സംസ്ഥാനത്തെ തല മുതിർന്ന നേതാവായ പി സി ചാക്കോ ആന്റണിക്ക് ശേഷം ദേശിയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ നേതാവാണ് പി സി ചാക്കോ.

തല മുതിർന്ന, അനുഭവ സമ്പത്തുള്ള പി സി ചാക്കോ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ നിന്നും വിട്ട് ഇടതുപക്ഷത്തോട് ചേരുന്നത് എൽ ഡി എഫിന് ഗുണകരമാകും എന്നതിൽ സംശയമില്ല.