വി.പി.സാനുവിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം നൽകി ഡൽഹി കർഷക സമരത്തിലെ കർഷകർ

0
76

മലപ്പുറം ലോക് സഭ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി വി.പി.സാനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടി വെക്കാനുള്ള തുക നൽകി ഡൽഹി കർഷക സമരത്തിലെ കർഷകർ. കർഷക സമരത്തിന്റെ മുന്നണി പോരാളിയായി കർഷകർക്കൊപ്പം സമരത്തിലുണ്ടായിരുന്നു സാനു.

ഡൽഹി തെരുവുകളിൽ കൊടും തണുപ്പിൽ ഒരിഞ്ചു പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച കർഷകർക്കൊപ്പം പോരാടിയ യുവ കമ്മ്യൂണിസ്റ്റ് നേതാവിന് കർഷകരുടെ പിന്തുണയായിട്ടാണ് തുക കൈമാറിയത്. സാനുവിനെപോലെ നിലപാടുള്ള ചെറുപ്പക്കാർ പാർലമെന്റിൽ ഉണ്ടാകണമെന്ന് കർഷകർ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം അമ്പേ പരാജയമായിരുന്നു.

 

ന്യൂനപക്ഷങ്ങളെയും, കർഷകരെയും ഉൾപ്പടെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നിൽ പോലും കൃത്യമായി ഇടപെടാനോ നിലപാടെടുക്കാനോ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇക്കുറി എൽ ഡി എഫ് നല്ല പ്രതീക്ഷയിലാണ്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും,യുവജന മുന്നേറ്റങ്ങൾക്കും അഖിലേന്ത്യാ തലത്തിൽ നേതൃത്വം നൽകാൻ സാനുവിന് കഴിഞ്ഞിട്ടുണ്ട്.