നിയമസഭയില്‍ എന്നും സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം

0
54

നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും ചർച്ചാ വിഷയമാണ് . സംസ്ഥാന നിയമസഭ സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്നും പിന്നിലാണെങ്കിലും നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 67 .5 % വനിതാ പ്രതിനിധ്യമാണ് ഇടതുപക്ഷത്തിന്.

32 .5 % ആണ് ബാക്കിയുള്ളവർക്ക് . സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 14 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 22 മന്ത്രിസഭകളില്‍ ഒമ്പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നതേയില്ല.

പന്ത്രണ്ട് മന്ത്രിസഭകളില്‍ ഓരോസ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം എട്ട് ആണ് . കെ ആര്‍ ഗൌരിയമ്മ , എം കമലം , എം ടി പത്മ , സുശീലാഗോപാലന്‍, പി കെ ശ്രീമതി , പി കെ ജയലക്ഷ്മി ,കെ കെ ശൈലജ ,മെഴ്‌സിക്കുട്ടിഅമ്മ എന്നിവരാണിവര്‍.

ഇവരില്‍ കെ ആര്‍ ഗൌരിയമ്മ ആറ് മന്ത്രിസഭകളിലും എം ടി പത്മം രണ്ട് മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായവരാണ്.ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 87 സ്ത്രീകളില്‍ 57പേരും ഇടതുപക്ഷ പ്രതിനിധികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല.

2016 ലെ പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ഡിഎഫില്‍ നിന്നുള്ളവരാണ് .1957 ആറ് 1960 ഏഴ് 1965മൂന്ന് 1967 ഒന്ന് , 1970 രണ്ട് 1977 ഒന്ന് 1980 അഞ്ച്, 1982അഞ്ച് , 1987എട്ട് , 1991 എട്ട്, 1996 പതിമൂന്ന് 2001ഒന്‍പത് , 2006ഏഴ് , 2011 ഏഴ്,2016 എട്ട് എന്നിങ്ങനെയാണ് വനിതകള്‍ സഭയിലെത്തിയ കണക്കുകൾ .

ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്.എന്നാല്‍ 1967,1977 എന്നീ വര്‍ഷങ്ങളില്‍ സഭയിലെത്തിയത് ഓരോ സ്ത്രീകള്‍ മാത്രം2016 ലെ പിണറായി മന്ത്രിസഭ ചരിത്രമെഴുതുകയായിരുന്നു .

സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തി .കെ കെ ശൈലജ ടീച്ചറും മേഴ്‌സിക്കുട്ടിഅമ്മയും .രണ്ട് സ്ത്രീകളെ ഒന്നിച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇടതുപക്ഷം സഭയിലെ സ്ത്രീ പ്രതിനിധ്യത്തിൽ ഒരു ചുവട് കൂടി മുന്നോട്ടുവച്ചു .