കോൺഗ്രസിൽ പൊട്ടിത്തെറി : ജ്യോതി വിജയകുമാറിനെതിരേയും കെ.പി.അനിൽ കുമാറിനെതിരേയും പോസ്റ്റർ

0
104

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്  കോൺഗ്രസിൽ ഉടനീളം പൊട്ടിത്തെറിയും കലഹവും. ജ്യോതി വിജയകുമാറിനെതിരേയും കെ.പി.അനിൽ കുമാറിനെതിരേയും പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററുകൾ കെ പി സി സി ഓഫീസിനു മുന്നിലാണ് പതിച്ചത്.

വടക്കു വേണ്ടാത്തവനെ തെക്കും വേണ്ട.വട്ടിയൂർക്കാവ് അതിഥി മന്ദിരമോ.ജ്യോതി വിജയകുമാറിന് സ്വന്തം നാട്ടിൽ മത്സരിക്കാനെന്തു പേടി.വട്ടിയൂർക്കാവിൽ ബിജെപിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയതാര്- എന്നെക്കെയാണ് പോസ്റിൽ എഴുതിയിരിക്കുന്നത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിൽ അരങ്ങേറുന്നത്. അതേസമയം സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിൽനിന്ന്‌ കൂടുതൽ കാലുമാറ്റം പ്രതീക്ഷിച്ച്‌‌ ബിജെപി.

പട്ടിക വൈകിപ്പി‌ക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെ. സ്ഥാനാർഥികളെ സംബന്ധിച്ച തർക്കം തുടരുമ്പോഴും സീറ്റ്‌ ലഭിക്കാതെ കോൺഗ്രസിൽനിന്ന്‌ ആരെങ്കിലും വന്നാൽ പരിഗണിക്കാനാണ്‌ ശ്രമം.