സീറ്റിനുവേണ്ടി ഏത് അവിശുദ്ധ കൂട്ടുകെട്ടും ഉണ്ടാക്കുന്നത് യുഡിഎഫ് : മുഖ്യമന്ത്രി

0
105

എൽഡിഎഫിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ മത വർഗീയതക്കും ആർഎസ്എസിൻ്റെ നീക്കങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കുന്നതാരാണെന്ന് എല്ലാവർക്കുമറിയാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആ തിരിച്ചറിവ്.

കേരളത്തിൽ വീണ്ടും അവിശുദ്ധ സഖ്യം ഉണ്ടാക്കാനുള്ള നീക്കമാണ് കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയെ ഉപയോഗിച്ച് നടത്തുന്നത്.ആളുകളുടെ മുന്നിൽ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ ജമാഅത്തെ ഇസ്ലാമി വളരെ മിടുക്കരാണ്.

കേരളത്തിലെ കോൺഗ്രസ് ബിജെപിയായി മാറാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് അദ്ദേഹം പറഞ്ഞു . എടക്കാട് ബഹുജന കൂട്ടായ്‌മ‌യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി ജമാ അത്തെ ഇസ്ലാമി മാറിയിട്ടുണ്ട്. മത രാഷ്ട്ര സിദ്ധാന്തവുമായി പ്രവർത്തിക്കുന്ന ആർഎസ്എസിൻ്റെ മറുപതിപ്പാണെന്നതിനാൽ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം വിഭാഗത്തിലെ സംഘടനകൾ പോലും അകറ്റി നിർത്തിയിട്ടുണ്ട്. ഇല്ലാത്ത മേൻമ യുഡിഎഫിന് ഉണ്ടാക്കി കൊടുക്കാനാകുമോ എന്നാണ് ഇവർ നോക്കുന്നതെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നിലയല്ല കോൺഗ്രസും ലീഗും. ലീഗിന്റെ സമ്മർദ്ദത്തിനു വഴങ്ങി ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ചില വർത്തമാനം കോൺഗ്രസ് പറഞ്ഞെങ്കിലും ലീഗിന്റെ സമ്മർദ്ദത്തിനു പിന്നീട് വഴങ്ങി പുതിയ ചില കണ്ടുപിടുത്തമാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമി നടത്തുന്നത്.

സീറ്റിനുവേണ്ടി ഏത് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് യു ഡി എഫ് ആണ്.ബിജെപിയെ അതിശക്തമായി എതിർക്കുന്നത് എൽ ഡി എഫ് ആണ്.എൽ ഡി എഫ് തന്നെയാണ് ശക്തമായ പ്രതിരോധം ബിജെപിക്കെതിരെ തീർക്കുന്നത്.ആർഎസ്എസിന്റെ മറുവാദം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടേതും.

ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന ജമാഅത്തെ ഇസ്ലാമി കരുതിയാൽ അതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല.ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന ജമാഅത്തെ ഇസ്ലാമി കരുതിയാൽ അതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല.അത്തരത്തിലുള്ള ചില പുതിയ വിദ്യകളുമായി ഇങ്ങോട്ട് വരേണ്ടതില്ല എന്നേ ഇപ്പോൾ പറയാനുള്ളു- മുഖ്യമന്ത്രി പറഞ്ഞു.