സംസ്ഥാന സർക്കാർ തുടങ്ങിയ ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോം വിജയത്തിലേയ്ക്ക്. സർക്കാറിൻറെ ഡിജിറ്റ്ൽ പ്ലാറ്റ്മോമിൽ രജിസ്റ്റർ ചെയ്ത 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തു.
റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ, സോഫ്ട്‍വെയർ ടെസ്റ്റിംഗ് , ഡാറ്റ സയൻസ്, എന്നി മേഖലകളിൽ ആണ് ജോലി ലഭിച്ചത്. സർക്കാർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്ത 120 പേരെയാണ് സർക്കാർ കൊടുത്തത്. അതിൽ തന്നെ 82 പേര് ടെക്നിക്കൽ യോഗ്യത റൌണ്ട് പാസ്സായി. അതിൽ നിന്ന് 32 പേർക്കാണ് ജോലി ലഭിച്ചത്. ഇതൊരു ചെറിയ സംഗതി ആയി തോന്നാം . പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിപ്പിലേക്കുള്ള കാൽവെയ്പ്പാണിത്.
കഴിഞ്ഞ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആയിരുന്നു അഭ്യസ്തവിദ്യർക്ക് വീട്ടിൽ ഇരുന്നു ഡിജിറ്റൽ തൊഴിൽ ചെയ്യാൻ അവസരം സൃഷ്ടിക്കും എന്നത്. കേരള വികസന ഇന്നവേഷൻ സ്ട്രാറ്റജിക്കൗൺസിലാണ് (K-DISC) , കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമാകമാനമുള്ള തൊഴിൽ ദാതാക്കളേയും ബന്ധപ്പെടുത്താനുള്ളൊരു ഡിജിറ്റൽജാലകമായ ‘ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ പരിപാലിക്കുന്നത്.
കേരള ഡിജിറ്റൽ സർവ്വകലാശാലരൂപകല്പന ചെയ്ത ഈ പോർട്ടൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെവിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിയഞ്ഞൂറോളം പേരാണ് ഈ പോർട്ടലിൽ ഇതിനകം അംഗത്വമെടുത്തത്. ഇനിയുള്ള മാസങ്ങളിൽ ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരാൻ പോകുകയാണ് . അവർക്കു നൈപുണി പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങളും ഉർജ്ജിതമാകും.
അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും ഇത്തരത്തിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഈ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ് .
https://knowledgemission.kerala.gov.in/
ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്തു രജിസ്റ്റർ ചെയ്‌താൽ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഓതറൈസ് ചെയ്‌താൽ നിങ്ങളുടെ വിശദമായ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാവുന്ന തരത്തിൽ ആണ് പോർട്ടൽ രൂപ കൽപ്പന ചെയ്തിട്ടുള്ളത്
തോമസ് ഐസക്ക് ഫേസ്ബുക് പോസ്റ്റ്
ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ. നമ്മുടെ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ആദ്യത്തെ 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തു. റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ, സോഫ്ട്‍വെയർ ടെസ്റ്റിംഗ് , ഡാറ്റ സയൻസ്, എന്നി മേഖലകളിൽ ആണ് ജോലി ലഭിച്ചത്. നമ്മുടെ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്ത 120 പേരെയാണ് നമ്മൾ കൊടുത്തത്. അതിൽ തന്നെ 82 പേര് ടെക്നിക്കൽ യോഗ്യത റൌണ്ട് പാസ്സായി .
അതിൽ നിന്ന് 32 പേർക്കാണ് ജോലി ലഭിച്ചത്. ഇതൊരു ചെറിയ സംഗതി ആയി തോന്നാം . പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിപ്പിലേക്കുള്ള കാൽവെയ്പ്പാണിത്. കഴിഞ്ഞ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആയിരുന്നു അഭ്യസ്തവിദ്യർക്ക് വീട്ടിൽ ഇരുന്നു ഡിജിറ്റൽ തൊഴിൽ ചെയ്യാൻ അവസരം സൃഷ്ടിക്കും എന്നത് .
കേരള വികസന ഇന്നവേഷൻ സ്ട്രാറ്റജിക്കൗൺസിലാണ് (K-DISC) , കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമാകമാനമുള്ള തൊഴിൽ ദാതാക്കളേയും ബന്ധപ്പെടുത്താനുള്ളൊരു ഡിജിറ്റൽജാലകമായ ‘ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ പരിപാലിക്കുന്നത്.
കേരള ഡിജിറ്റൽ സർവ്വകലാശാലരൂപകല്പന ചെയ്ത ഈ പോർട്ടൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെവിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിയഞ്ഞൂറോളം പേരാണ് ഈ പോർട്ടലിൽ ഇതിനകം അംഗത്വമെടുത്തത്. ഇനിയുള്ള മാസങ്ങളിൽ ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരാൻ പോകുകയാണ് . അവർക്കു നൈപുണി പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങളും ഉർജ്ജിതമാകും.
ജോലിക്ക് അനുയോജ്യരായവർക്ക് തൊഴിൽ സാധ്യത ഉറപ്പിക്കാനായി വിവിധതൊഴിൽ ദാതാക്കളുമായുള്ള പ്രാരംഭ ചർച്ചകൾക്ക് ഇതിനോടകം തന്നെ കെ-ഡിസ്ക് തുടക്കമിട്ടിട്ടുണ്ട്. എന്താണ് ഇന്നത്തെ വിപണിയുടെ ആവശ്യങ്ങൾ എന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്ട് അടക്കമുള്ള മുൻനിര ബഹുരാഷ്ട്ര കമ്പനികളുമായി ചർച്ചകൾ നടത്തിയാണ് നിലവിൽ ലഭ്യമായ ജോലിസാധ്യതകളെക്കുറിച്ച് വിലയിരുത്തൽ നടത്തിയിട്ടുള്ളത്.
ഇൻഫോസിസ്, എച്ച്.പി., ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യയിലെ മുൻനിരകമ്പനികൾക്കായി ഉദ്യോഗാർത്ഥികളെ നൽകുന്ന, അതുപോലെ സ്വയംതൊഴിൽ തേടുന്നവർക്കായി അവസരങ്ങളൊരുക്കുന്ന, ലോകത്താകമാനമായി ഇരൂനൂറ്റിനാൽപതോളം രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ളതും അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ളതുമായ ലോകത്തിലെ തന്നെ പ്രധാന ഇന്റർനെറ്റ് അധിഷ്ഠിത തൊഴിൽ വിപണന കമ്പനി ഈ പോർട്ടലുമായി ചേർന്ന് ഒരു പൈലറ്റ് പ്രോജക്ട് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലുള്ള ജോലികൾക്ക് സജ്ജരാവുന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ സാഹചര്യമൊരുക്കാനായി ലോകത്തെ പ്രധാന ജോബ് പോർട്ടൽ കൈകാര്യം ചെയ്യുന്ന, തൊഴിൽ കൺസൾട്ടൻസി രംഗത്ത് ഇന്ത്യയിൽ മുൻപന്തിയിലുള്ള സ്വകാര്യ ഏജൻസി, കെ-ഡിസ്കിന്റെ കീഴിലുള്ള പോർട്ടലുമായി ചേർന്ന് ഒരു മൈക്രോ സൈറ്റ് സംവിധാനമൊരുക്കാൻ താത്പര്യപ്പെട്ടിട്ടുണ്ട്. ഇതു നടപ്പിലാക്കാനുള്ള പ്രാരംഭ ചർച്ചകളും നടന്നു വരുന്നു.
ഇവയൊക്കെ വിരൽ ചൂണ്ടുന്നത് ഈ പോർട്ടലിന്റെ സാധ്യതകളിലേക്കും അതുവരെ വിജ്ഞാന വിപണിയിൽ സംസ്ഥാനത്തിന് ഏറെ നേട്ടമുണ്ടാക്കാൻഅവസരമുണ്ടെന്നുമാണ്.തൊഴിലന്വേഷകർക്കായുള്ള വിവിധ പ്ലാറ്റ്ഫോമുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക വഴി, ലോകത്താകമാനമുള്ള കമ്പനികളിൽ നിന്നും കൂടുതൽ തൊഴിലുകൾ ഈ പോർട്ടലിലൂടെ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
മേൽപറഞ്ഞ പ്രധാന ഏജൻസികളെ കൂടാതെ, കേരളത്തിൽ പ്രവർത്തിക്കുന്നവിവിധ ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി. രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി സംരംഭകർ, ഇവരുമായെല്ലാംധാരണയിലെത്താൻ ആവശ്യമായ ചർച്ചകൾ നടന്നുവരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖബഹുരാഷ്ട്ര കമ്പനി ഇതിനോടകം തന്നെ ആയിരത്തിലധികം പേർക്ക് സാങ്കേതിക മേഖലയിലും, അതുപോലെ നികുതി പരിപാലനത്തിലും ഫൈനാൻഷ്യൽ അക്കൗണ്ടിംഗിലും പരിശീലനം നേടിയ നൂറിലധികം ബി.കോം. ബിരുദധാരികൾക്ക് അവരുടെ മേഖലയിലും തൊഴിൽ നൽകാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.
, നിലവിൽ അംഗത്വമെടുത്തിട്ടുള്ളവരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈയൊരു ആവശ്യം നിറവേറ്റുവാനുള്ളത്രയും ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് കാണാനാവുന്നത്. അതിനാൽ തന്നെ ഈ പോർട്ടലും അതുമായി ബന്ധപ്പെട്ട സേവനങ്ങളും കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ സ്വകാര്യ സംരംഭകരുമായി ധാരണാപത്രത്തിൽ ഒപ്പിടാൻ നിലവിൽ കെ-ഡിസ്കിന് സാധിക്കില്ല. എന്നാൽ അതൊഴികെയുള്ള കാര്യങ്ങളിൽഗണ്യമായ പുരോഗതി കൈവരിക്കാൻ ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ തന്നെഈ പദ്ധതി പൂർണ രൂപത്തിൽ പ്രയോഗപഥത്തിൽ കൊണ്ടുവരാൻ കഴിയും.
അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും ഇത്തരത്തിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഈ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ് .
https://knowledgemission.kerala.gov.in/
ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്തു രജിസ്റ്റർ ചെയ്‌താൽ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഓതറൈസ് ചെയ്‌താൽ നിങ്ങളുടെ വിശദമായ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാവുന്ന തരത്തിൽ ആണ് പോർട്ടൽ രൂപ കൽപ്പന ചെയ്തിട്ടുള്ളത്.