BIG BREAKING… ഉമ്മൻ ചാണ്ടി സർക്കാർ പരസ്യത്തിന് ചെലവഴിച്ചത് 158 കോടി

0
232

-അനിരുദ്ധ്.പി.കെ

യു ഡി എഫ് സർക്കാർ ഭരണകാലത്ത് പരസ്യത്തിനായി ചെലവഴിച്ചത് 158 കോടി രൂപ. നിയമസഭാ രേഖകളാണ് യു ഡി എഫ് സർക്കാരിന്റെ ഭീമമായ പരസ്യ ചെലവ് വ്യക്തമാക്കുന്നത്. അഞ്ച് വർഷം 158 കോടി രൂപ. ഇതിൽ കുടിശിക ആയ 41 കോടി ഇപ്പോഴത്തെ സർക്കാരാണ് നൽകിയത്. അതേസമയം ആദ്യത്തെ നാല് വർഷം എൽ ഡി എഫ് സർക്കാർ ചെലവഴിച്ചത് 85 കോടി രൂപയാണ്. ഇതും നിയമസഭാ രേഖകളിൽ നിന്നും വ്യക്തമാണ്.

ഇനി താരതമ്യത്തിനായി ആദ്യ നാല് വർഷം, അതായത് 2011-12 മുതൽ 2014-15 വരെ, പരസ്യത്തിനായി യുഡിഎഫ് സർക്കാർ ചെലവഴിച്ച തുകയെടുക്കാം. 116 കോടി രൂപ. അതായത്, പരസ്യനിരക്കൊക്കെ വർദ്ധിച്ച 2016-20 കാലയളവിനെക്കാൾ 31 കോടി രൂപ അധികം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യം നൽകാൻ 2014-15 മുതൽ 2018 ഡിസംബർ വരെ ചെലവഴിച്ചത് 5200 കോടി രൂപയാണ്.ഓരോ വർഷവും ശരാശരി ആയിരം കോടി രൂപ വീതം.കർഷകർ പട്ടിണിയിൽ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത്, ഇന്ധനവില പിടിച്ചു കെട്ടാൻ പോലും കഴിയാത്ത സർക്കാരാണ്, മേനി നടിക്കുന്നതിനായി ഇത്രയും പണം പരസ്യത്തിനായി ധൂർത്തടിച്ചത്.

വസ്തുത ഇതായിരിക്കെ ചില മാധ്യമങ്ങളും പ്രതിപക്ഷവും സർക്കാരിനെതിരെ അപവാദ പ്രചാരണത്തിന് നേതൃത്വം നൽകുകയാണ്. വസ്തുത മനസിലാക്കാതെയുള്ള ഇത്തരം നുണ വാർത്തകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് എൽ ഡി എഫ് ചൂണ്ടിക്കാട്ടി.