പിറവത്ത് യുഡിഎഫ് കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല്

0
55

നിയമസഭാ തെരഞ്ഞെടുപ്പിനായി ചേര്‍ന്ന യുഡിഎഫ് പിറവം മുനിസിപ്പല്‍ കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല്. കേരള കോണ്‍ഗ്രസ് ജേക്കബിന്റെ മണ്ഡലം ഓഫീസില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് അണികള്‍ ഏറ്റുമുട്ടിയത്. പിറവത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് മത്സരിക്കുമെന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യമാണ് അടിയില്‍ കലാശിച്ചത്.

ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവങ്ങള്‍. എ ഗ്രൂപ്പ് നേതാവായ കോണ്‍ഗ്രസ് നേതാവിനെതിരായി കേരള കോണ്‍ഗ്രസ് ജേക്കബ്, കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ആരോപണങ്ങളെക്കുറിച്ച് നേതാവ് മറുപടി പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ മറുവിഭാഗം നേതാവിനെ സംരക്ഷിക്കാനായി രംഗത്തെത്തി. ഇത് ഒടുവില്‍ കൈയാങ്കളിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നേതാവിന്റെ അണികളെ ഹാളില്‍നിന്ന് പുറത്താക്കിയശേഷമാണ് യോഗം നടന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു പാണാലിക്കനാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.