പാലക്കാട് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ

0
66

പാലക്കാട് അട്ടപ്പള്ളം പേട്ടക്കാട് റോഡരികിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ പൊലീസ് കസ്റ്റഡിയിൽ. അങ്കമാലിയിൽ വെച്ചാണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലാസ്റ്റിക്ക് കവറിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയ കുഞ്ഞിനെ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീടി പൊലീസ് നടത്തിയ അന്വേഷത്തിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയത്.

പശ്ചിമ ബംഗാളിൽ നിന്ന് പെരുമ്പാവൂരിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിലെ ഹോട്ടലിലെ ബാത്ത്‌റൂമിൽ വെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിക്കുന്നത്. ബസിൽ പെരുമ്പാവൂരിലേക്കുള്ള യാത്ര തുടർന്ന യുവതി ആളൊഴിഞ്ഞ മേഖലയായ വാളയാർ അട്ടപ്പള്ളത്ത് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.