മുന്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേർന്നു. തൃശ്ശൂര്‍ കയ്പ്പമംഗലം മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബി.ജെ.പിയിൽ ചേർന്നത്. ആർ.എസ്.പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ കയ്പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും ആർ.എസ്.പി യു.ഡി.എഫിനെ അറിയിച്ചിരുന്നു. ധർമ്മടമോ കല്ല്യാശ്ശേരിയോ നൽകണമെന്നാണ് ആർ.എസ്.പി ആവശ്യപ്പെട്ടതെങ്കിലും മട്ടന്നൂർ മണ്ഡലമാണ് യു.ഡി.എഫ് നൽകിയത്. ഇതോടെ നഹാസിന്‍റെ മല്‍സര സാധ്യത മങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് നഹാസ് ആർ.എസ്.പി വിട്ടത്. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷണന്‍റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്.
Recent Comments